Friday, September 20, 2024

HomeSports100 കോടി ഫോളോവേഴ്സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

100 കോടി ഫോളോവേഴ്സ് നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

spot_img
spot_img

എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും 1 ബില്യൺ ഫോളോവേഴ്സുമായി ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സന്തോഷ വാർത്ത താരം അറിയിച്ചത്. ഫേസ്ബുക്കിൽ 170 ദശലക്ഷം, എക്സിൽ 113 ദശലക്ഷം, ഇൻസ്റ്റ​ഗ്രാമിൽ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലിൽ 60.5 ദശലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആൾക്കാർ.

‘നൂറു കോടി സ്വപ്നങ്ങൾ, ഒരു യാത്ര’ എന്നായിരുന്നു 100 കോടി ഫോളോവേഴ്സായ നിമിഷത്തെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിങ്ങൾ എന്നിൽ വിശ്വസിച്ചതിനും എന്റെ ജീവിതത്തിന്റെ ഭാ​ഗമായതിനും എന്നെ പിന്തുണയ്ക്കുന്നതിനും നന്ദി, മികച്ചത് ഇനിയും വരാനിരിക്കുന്നതെയുള്ളൂ. നമ്മൾ ഒന്നിച്ച് മുന്നേറി ചരിത്ര വിജയും കുറിക്കുമെന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞു.ഫുട്ബോൾ ലോകത്ത് ആരാധകരേറെയുള്ള സി ആർ 7 എന്ന റൊണാൾഡോ നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ്. യൂട്യൂബിൽ താനിടുന്ന വീഡിയോകളുടെ കണ്ടന്റ് ഫുഡ്ബോൾ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉൾപ്പെടുമെന്നും 39 കാരനായ താരം നേരത്തെ അറിയിച്ചിരുന്നു.

2024 ഓ​ഗസ്റ്റ് 21-നാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. 24 മണിക്കൂറിനുള്ളിൽ തന്നെ റൊണാൾഡോ യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ എന്നിവ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്സുമായി ചരിത്രം കുറിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments