Monday, December 23, 2024

HomeSportsഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ക്രിക്കറ്റ് ലീഗ് കിരീടം

ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ക്രിക്കറ്റ് ലീഗ് കിരീടം

spot_img
spot_img

തിരുവനന്തപുരം: കാലിക്കറ്റ് മുന്നോട്ടു വച്ച വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. 214 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കൊല്ലത്തിനു വമ്പന്‍ ജയം സമ്മാനിച്ചത് 54 പന്തില്‍ നിന്നും പുറത്താകാതെ 105 റണ്‍സെടുത്ത സച്ചിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്. അഖില്‍ ദേവിന്റെ പന്ത് ബൗണ്ടറി പായിച്ചാണ് സച്ചിന്‍ വിജയ റണ്‍ നേടിയത്.

സ്‌കോര്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ ആറിന് 213

ഏരീസ് കൊല്ലം സെയ്ലേഴ്സ് 19. 1 ഓവറില്‍ നാലിന്് 214 . ടോസ് നേടിയ കൊല്ലം കാലിക്കറ്റിനെ ബാറ്റിംഗിനയച്ചു.
ഒമര്‍ അബൂബക്കര്‍ റോഹന്‍ കുന്നുമ്മല്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് ആദ്യ ഓവറില്‍ ബിജു നാരായണനെതിരേ നേടാനായത് രണ്ട് റണ്‍സ്. രണ്ടാം ഓവറിലെ നാലാം പന്ത് ബൗണ്ടറി പായിച്ച് റോഹന്‍ കുന്നുമ്മല്‍ അക്കൗണ്ട് തുറന്നു. 4. 2-ാം ഓവറില്‍ കാലിക്കറ്റിന് ആദ്യ വിക്കറ്റ് നഷ്ടമായി. 14 പന്തില്‍ 10 റണ്‍സ് നേടി ഒമര്‍ അബൂബക്കറിനെ എസ്. മിഥുന്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയില്‍. 8. 2-ാം ഓവറില്‍ ബിജു നാരായണനെ സിക്സ് അടിച്ച് റോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ചുറി തികച്ചു. 10-ാം ഓവറിലെ മൂന്നാം പന്തില്‍ എസ്. മിഥുന്റെ പന്തില്‍ പവന്‍ രാജ് പിടിച്ച് റോഹന്‍ കുന്നുമ്മല്‍ പുറത്തായി. 26 പന്തില്‍ രണ്ട് സിക്സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടെ 51 റണ്‍സായിരുന്നു റോഹന്റെ ലമ്പാദ്യം. 11-ാം ഓവറില്‍ കാലിക്കറ്റ് സ്‌കോര്‍ 100 ലെത്തി. 13-ാം ഓവറിലെ അവസാന പന്ത് സിക്സ് പറത്തി അഖില്‍സ്‌കറിയ അര്‍ധ സെഞ്ചുറി നേടി. 14-ാം ഓവറി പവന്‍രാജ് അഖിലിന്റെ വിക്കറ്റ് ബിജു നാരായണന്റെ കൈകളിലെത്തിച്ചു. 30 പന്ത് നേരിട്ട അഖില്‍ മൂന്നു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സുമായി പുറത്തായി. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിന് 137 എന്ന നിലയിലായിരുന്ന കാലിക്കറ്റിനെ എം. അജിനാസും സല്‍മാന്‍ നിസാറും ചേര്‍ന്ന് അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. 17-ാം ഓവറില്‍ 26 റണ്‍സാണ് കാലിക്കറ്റ് അടിച്ചു കൂട്ടിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ എം. അജിനാസ് പുറത്തായി. 24 പന്തില്‍ നാലു സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 56 റണ്‍സാണ് അജിനാസ് അടിച്ചെടുത്തത്. 19-ാം ഓവറില്‍ കാലിക്കറ്റ് സ്‌കോര്‍ 200 കടന്നു. അവസാന ഓവറില്‍ കാലിക്കറ്റിന് സല്‍മാന്‍ നിസാറിന്റേയും അഭിജിത് പ്രവീണിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 എന്ന സ്‌കോറിന് കാലിക്കറ്റ് ഇന്നിംഗ്സ് അവസാനിച്ചു.

214 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് സ്‌കോര്‍ 29ല്‍ നില്ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത അരുണ്‍ പൗലോസിനെ അഖില്‍ ദേവിന്റെ പന്തില്‍ അഖില്‍ പിടിച്ചു പുറത്താക്കി അഞ്ചാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് നായരുടെ (16 പന്തില്‍ 25 റണ്‍സ് ) വിക്കറ്റ് നഷ്മായി. എം. നിഖിലിന്റെ പന്തില്‍ റോഹന്‍ കുന്നുമ്മല്‍ പിടിച്ചാണ് മടക്കി അയച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി വത്സല്‍ ഗോവിന്ദ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 10 ഓവര്‍ അവസാനിച്ചപ്പോള്‍ 100 ലെത്തിച്ചു. 31 പന്തില്‍ നിന്ന് സച്ചില്‍ അര്‍ധസെഞ്ചുറി തികച്ചു.
14.2 ഓവറില്‍ കൊല്ലം സ്‌കോര്‍ 150 ലെത്തി. 57 പന്തില്‍ നിന്നും സച്ചിന്‍ ബേബി വത്സല്‍ ഗോവിന്ദ് കൂട്ടുകെട്ട് 100 റണ്‍സ് കടന്നു . 16 -ാം ഓവറിലെ ആദ്യ പന്തില്‍ അഖില്‍ സ്‌കറിയ വത്സല്‍ ഗോവിന്ദിനെ മടക്കി. റോഹന്‍ കുന്നുമ്മലിന് ക്യാച്ച് നല്കി മടങ്ങുമ്പോള്‍ 27 പന്തില്‍ നിന്നും 45 റണ്‍സായിരുന്നു വത്സല്‍ നേടിയത്. തുടര്‍ന്നെത്തിയ ഷറഫുദീന്‍ രണ്ട് റണ്‍സെടുത്ത് അഖില്‍ദേവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രാഹുല്‍ ശര്‍മ പുറത്താകാതെ നിന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments