Friday, September 20, 2024

HomeSportsഖേലോ  ഇന്ത്യ വനിതാ സൈക്ലിംഗ്  ചാമ്പ്യന്‍ഷിപ്പിന്  തുടക്കമായി

ഖേലോ  ഇന്ത്യ വനിതാ സൈക്ലിംഗ്  ചാമ്പ്യന്‍ഷിപ്പിന്  തുടക്കമായി

spot_img
spot_img

തിരുവനന്തപുരം:  ഖേലോ  ഇന്ത്യ വനിതാ സൈക്ലിംഗ്  ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം കാര്യവട്ടത്ത് തുടക്കമായി.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കാര്യവട്ടം എല്‍ എന്‍ സി പി  വെലോഡ്രോമില്‍ നടക്കുന്ന മത്സരങ്ങൾ ഒളിമ്പ്യന്‍  കെ എ ബീനാമോള്‍  ഫ്ലാഗ് ഓഫ് ചെയ്തു.

 ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150ലധികം സൈക്ലിംഗ്   മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. വിമണ്‍ എലൈറ്റ്, ജൂനിയര്‍ ,സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരങ്ങൾ.

മൂന്നു ലക്ഷം രൂപയാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ  വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക.

 എല്‍എന്‍സിപി ഡയറക്ടര്‍  ശ്രീ ദണ്ഡ പാണി,കേരള ഒളിമ്പിക് അസോസിയേഷന്‍  പ്രസിഡന്റ് സുനില്‍കുമാര്‍, 

കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. സുധീഷ് കുമാർ, സെക്രട്ടറി ബി. ജയപ്രസാദ് തുടങ്ങിയവർ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments