Friday, September 20, 2024

HomeSportsദേശീയ അക്വാട്ടിക് ഡൈവിംങ് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പ്: കേരള പുരുഷ വനിതാ ടീമുകള്‍ക്ക് ജയം

ദേശീയ അക്വാട്ടിക് ഡൈവിംങ് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പ്: കേരള പുരുഷ വനിതാ ടീമുകള്‍ക്ക് ജയം

spot_img
spot_img

തിരുവനന്തപുരം: 77ാം ദേശീയ അക്വാട്ടിക് ഡൈവിംങ് വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വാട്ടര്‍പോളോയില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ക്ക് വിജയം. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ പുരുഷ ടീം മണിപൂരിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത 24 ഗോളുകള്‍ക്കായിരുന്നു പുരുഷ ടീമിന്റെ ജയം. കേരളത്തിന്റെ ആദര്‍ഷ് വിഎസ് മത്സരത്തിലെ താരമായി. ഇന്ന് (19-09-2024) നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പുരുഷ ടീം കരുത്തരായ മഹാരാഷ്ട്രടെ നേരിടും. ഇരുടീമുകള്‍ക്കും രണ്ട് ജയം വീതമുണ്ട്. മത്സരത്തിലെ വിജയികള്‍ സെമി ഫൈനലില്‍ പ്രവേശിക്കും. വൈകീട്ട് 5.45 നാണ് മത്സരം. 

ചാമ്പ്യഷിപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ വനിതാ ടീം ഒഡീഷയെ പരാജയപ്പെടുത്തി. എതിരില്ലാത്ത 24 ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഇന്ന് നടക്കുന്ന (19-09-2024) ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരത്തില്‍ കേരള വനിതകള്‍ തമിഴ്‌നാടിനെ നേരിടും. വിജയികള്‍ സെമി ഫൈനലിന് യോഗ്യത നേടും. വൈകീട്ട് 6.30 ന് ആണ് മത്സരം

രാവിലെ നടന്ന വനിതകളുടെ വാട്ടര്‍പോളോയില്‍ ഡല്‍ഹിയെ തകര്‍ത്ത് മഹാരാഷ്ട്ര. രണ്ടിനെതിരെ 24 ഗോളുകള്‍ക്കായിരുന്നു മഹാരാഷ്ട്രയുടെ ജയം. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ച മഹാരാഷ്ട്ര സെമി സാധ്യത നിലനിര്‍ത്തി. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഡല്‍ഹി സെമി കാണാതെ പുറത്തായി. വനിതകളുടെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് കര്‍ണാടക ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ചു. സെമി സാധ്യത നിലനിര്‍ത്തി. ഇന്ന് (20-09-2024) നടക്കുന്ന കര്‍ണാടക മഹാരാഷ്ട്രാ പോരാട്ടത്തിലെ വിജയികള്‍ സെമി ഫൈനലിന് യോഗ്യത നേടും. 

മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ പോലീസ് രണ്ടിനെതിരെ പതിനാറ് ഗോളുകള്‍ക്ക് തെലങ്കാനയെ തോല്‍പ്പിച്ച് സെമി സാധ്യത നിലനിര്‍ത്തി. നാലാം മത്സരത്തില്‍ ബംഗാള്‍ ഒന്നിനെതിരെ 19 ഗോളുകള്‍ക്ക് ഹരിയാനയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയിലെ ശക്തരായ പോലീസും ബംഗാളും ഇന്ന് (20-09-2024) ഏറ്റുമുട്ടും വിജയികളായിരിക്കും സെമിക്ക് യോഗ്യത നേടുക. 

പുരുഷന്‍മാരുടെ മത്സരത്തില്‍ മഹാരാഷ്ട്ര കര്‍ണാടകയെ പരാജയപ്പെടുത്തി. നാലിനെതിരെ 15 ഗോളുകള്‍ക്കായിരുന്നു മഹാരാഷ്ട്രയുടെ ജയം. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് മഹാരാഷ്ട്ര. മറ്റു മത്സരങ്ങളില്‍ ഹരിയാന ഒന്നിനെതിരെ ഇരുപത് ഗോളുകള്‍ക്ക് തെലങ്കാനയെയും ഇന്ത്യന്‍ പോലീസ് രണ്ടിനെതിരെ 15 ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെയും തോല്‍പ്പിച്ചു. ആര്‍എസ്പിബി എതിരില്ലാത്ത 12 ഗോളിന് ഡല്‍ഹിയെയും എസ്എസ് സിബി ഒന്നിനെതിരെ 18 ഗോളുകള്‍ക്ക് തമിഴ്‌നാടിനെയും പരാജയപ്പെടുത്തി.

ഡൈവിങ്ങില്‍ സ്വര്‍ണം ആര്‍.എസ്.പി.ബിക്കും മധ്യപ്രദേശിനും സ്വര്‍ണം 

പുരുഷന്‍മാരുടെ ഫ്‌ളാറ്റ്‌ഫോം ഡൈവിംങില്‍ ആര്‍.എസ്.പി.ബിക്ക് സ്വര്‍ണം. ആര്‍.എസ്.പി.ബിയുടെ ഓം രാജേഷ് 296.80 പോയിന്റ് നേടി സ്വര്‍ണം സ്വന്തമാക്കി. 289.45 പോയിന്റ് നേടിയ എസ്.എസ്.സി.ബിയുടെ വില്‍സണ്‍ സിംങ് വെള്ളിയും 277.95 പോയിന്റുമായി ആര്‍.എസ്.പി.ബിയുടെ നിഹാല്‍ എസ് ഗിറാം വെങ്കലവും നേടി. 

വനിതകളുടെ ഫ്‌ളാറ്റ്‌ഫോം ഡൈവിംങില്‍ മധ്യപ്രദേശിന് സ്വര്‍ണം. 197.80 പോയിന്റുമായി പലക് ശര്‍മയാണ് സ്വര്‍ണം നേടിയത്. ആര്‍.എസ്.പി.ബി യുടെ ഹുര്‍ത്തിക ഷരീരാം 193.20 പോയിന്റുമായി വെള്ളിയും 180.50 പോയിന്റുമായി മഹാരാഷ്ട്രയുടെ കെയ പ്രഭു വെങ്കലവും നേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments