Thursday, March 13, 2025

HomeSportsദേശീയ വാട്ടര്‍പോളോ; കേരള വനിതകള്‍ സൂപ്പര്‍ ലീഗില്‍

ദേശീയ വാട്ടര്‍പോളോ; കേരള വനിതകള്‍ സൂപ്പര്‍ ലീഗില്‍

spot_img
spot_img

തിരുവനന്തപുരം:ദേശീയ അക്വട്ടിക് വാട്ടര്‍പോളോ ഡൈവിംങ് ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സൂപ്പര്‍ ലീഗില്‍, പുരുഷന്‍മാര്‍ സൂപ്പര്‍ ലീഗിന് യോഗ്യത നേടാതെ പുറത്തായി. വനിതാ വിഭാഗത്തില്‍ കേരള വനിതകള്‍ നിര്‍ണായക മത്സരത്തില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത 23 ഗോളുകള്‍ക്കായിരുന്നു വനിതകളുടെ വിജയം. എന്നാല്‍ സൂപ്പര്‍ ലീഗ് യോഗ്യത ലക്ഷ്യമിട്ട് ഇരങ്ങിയ പുരുഷ ടീം കരുത്തരായ മഹാരാഷ്ട്രയുടെ മുന്നില്‍ വീണു. തുടക്കം മുതല്‍ ആക്രമിച്ചു കേരളത്തിന് അവസാന രണ്ട് ക്വാര്‍ട്ടറുകളില്‍ കാലിടറി. ആറിനെതിരെ പതിനൊന്ന് ഗോളുകള്‍ക്കാണ് മഹാരാഷ്ട്ര കേരളത്തെ തോല്‍പ്പിച്ചത്. ഇതോടെ പുരുഷന്‍മാരുടെ പൂള്‍ ഡിയില്‍ നിന്ന് മഹാരാഷ്ട്ര സൂപ്പര്‍ ലീഗിന് യോഗ്യത നേടി.  

വനിതകളുടെ പൂള്‍ ബിയിലെ ശക്തന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പോലീസിനെ തകര്‍ത്ത് ബംഗാള്‍ സൂപ്പര്‍ ലീഗ് മത്സരത്തിലേക്ക് യോഗ്യത നേടി. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ഒമ്പതിനെതിരെ പത്ത് ഗോളുകള്‍ക്കാണ് ബംഗാളിന്റെ ജയം. ആദ്യ രണ്ട് ക്വാര്‍ട്ടറിന് ശേഷമാണ് ബംഗാള്‍ മത്സരത്തില്‍ ലീഡെടുത്തത്. നാലാം ക്വാര്‍ട്ടറില്‍ പോലീസ് മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും അവസാന നിമിശം കാലിടറി. ഒരു ഗോളിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ മഹാരാഷ്ട്രക്ക് ജയം. കര്‍ണാടകയെ രണ്ടിനെതിരെ പതിമൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മഹാരാഷ്ട്ര സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. 

വനിതകളുടെ മറ്റു മത്സരങ്ങളില്‍ ഡല്‍ഹി ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത 19 ഗോളുകള്‍ക്കും ഹരിയാന രണ്ടിനെതിരെ 14 ഗോളുകള്‍ക്ക് തെലങ്കാനയെയും തോല്‍പ്പിച്ചു. നാല് ടീമുകളും നേരത്തെ പുറത്തായിരുന്നു. 

പുരുഷന്‍മാരുടെ പൂള്‍ എയിലെ നിര്‍ണായക മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് എസ്.എസ്.സി.ബി. സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. അഞ്ചിന് എതിരെ പത്ത് ഗോളുകള്‍ക്കായിരുന്നു എസ്.എസ്.സി.ബിയുടെ ജയം. പൂള്‍ സിയിലെ വിജയിയെ കണ്ടെത്താനുള്ള മത്സരത്തില്‍ ഹരിയാനയെ തോല്‍പ്പിച്ച് പോലീസ് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. മൂന്നിനെതിരെ ഇരുപത് ഗോളുകള്‍ക്കായിരുന്നു പോലീസിന്റെ ജയം. പൂള്‍ ബിയില്‍ പഞ്ചാബിനെ തകര്‍ത്ത് ആര്‍.എസ്.പി.ബി. സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. 

പുരുഷ വിഭാഗത്തിന്റെ മറ്റു മത്സരങ്ങളില്‍ തെലങ്കാന ആന്ധ്രാപ്രദേശിനെയും കര്‍ണാടക മണിപൂരിനെയും പരാജയപ്പെടുത്തി. 

സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടിയ പുരുഷ വനിതാ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകളായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഇന്ന് (21-09-2024) രാവിലെ 8.00 മണി മുതലും വൈകീട്ട് 5 മണി മുതലുമാണ് മത്സരങ്ങള്‍ നടക്കുക. നാളെയാണ് (22-09-2024) പുരുഷവനിതാഫൈനലുകള്‍

ഡൈവിംങില്‍ എസ്.എസ്.സി.ബിക്കും സ്വര്‍ണം 

3 മീറ്റര്‍ സ്പ്രിംങ് ബോര്‍ഡ് പുരുഷ വിഭാഗം ഡൈവിംങില്‍ എസ്എസ്.സി.ബിക്ക് സ്വര്‍ണം. 345.85 പോയിന്റുമായി എസ്എസ്.സി.ബിയുടെ സുര്‍ജിത്ത് രാജ്ബന്‍ഷിയാണ് സ്വര്‍ണം നേടിയത്. ആര്‍എസ്പിബിയുടെ യു അഭിഷേക് 323.95 പോയിന്റുമായി വെള്ളിയും 291.70 പോയിന്റുമായി എസ്.എസ്.സി.ബിയുടെ ഹേമം ലണ്ടന്‍ സിംങ് വെങ്കലവും നേടി. 

വിനിതാ വിഭാഗത്തില്‍ ആര്‍എസ്പിബിയുടെ ഹൃതിക ഷിറിറാം സ്വര്‍ണം നേടി. 181.05 പോയിന്റോടെയാണ് സ്വര്‍ണനേട്ടം. 179.30 പോയിന്റുമായി ആര്‍എസ്പിബിയുടെ തന്നെ ഇഷ വാങ്മൂഡ് വെള്ളിയും 165.30 പോയിന്റുമായി ഗുജറാത്തിന്റെ അഷ്‌ന നിഖില്‍ഭായ് വെങ്കലവും നേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments