തിരുവനന്തപുരം: കാര്യവട്ടം എല്‍ എന്‍ സി പി വെലോഡ്രോമില്‍ നടന്ന ദക്ഷണേന്ത്യന്‍ ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിൽ കേരള താരങ്ങൾ രണ്ട് സ്വർണ്ണം നേടി. തമിഴ്‌നാട്ടിൽ നിന്നുള്ള താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഏഴ് സ്വർണ്ണ മെഡലുകളാണ് തമിഴ്‌നാട്ടിൽ നിന്നുള്ള താരങ്ങൾ സ്വന്തമാക്കിയത്. ടൈം ട്രയൽ 500 മീറ്റർ, സ്പ്രിന്റ് എന്നീ ഐറ്റങ്ങളിൽ മത്സരിച്ച് കേരളത്തിന് വേണ്ടി പ്രിയാമണി കെ ആർ, സയാലി തനാജി എന്നിവരാണ് സ്വർണ്ണം നേടിയത്. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 ലധികം സൈക്ലിംഗ് മത്സരാര്‍ത്ഥികളാണ് രണ്ടു ദിവസം നീണ്ടു നിന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിജയികൾക്ക് കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.സുധീഷ് കുമാർ, സെക്രട്ടറി ബി.ശിവപ്രസാദ്, ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ സമ്മാനം നൽകി. കേരളത്തിലെ മത്സരാർഥികൾ രണ്ടു സ്വർണ്ണം കൂടാതെ നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി.
ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന് രണ്ട് സ്വർണ്ണം.
RELATED ARTICLES