Sunday, September 8, 2024

HomeSportsഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

spot_img
spot_img

ഹാങ്‍ഝൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ 19ാം ഏഷ്യന്‍ ഗെയിംസിലെ 22-ാം സ്വര്‍ണ്ണം സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹര്‍മ്മൻപ്രീത് സിംഗ് രണ്ട് ഗോളുകളും മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ ഗോളുകള്‍ വീതവും നേടി. തനകയാണ് ജപ്പാന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

ജയത്തോടെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കി. ഇന്ത്യയുടെ ആകെ മെ‍ഡല്‍ നേട്ടം 95 ആയി ഉയര്‍ന്നു. ചൈനയില്‍ ഇന്ത്യ 100 മെഡലുകള്‍ ഉറപ്പിച്ചു.

2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments