Sunday, September 8, 2024

HomeSportsഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും

ഏഷ്യൻ ഗെയിംസ് ഇന്ന് കൊടിയിറങ്ങും

spot_img
spot_img

പത്തൊൻപതാമത് ഏഷ്യൻ ഗെയിംസ് ഇന്ന് ചൈനയിലെ ഹാങ്ഷൗ നഗരത്തില്‍ സമാപിക്കും. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മെഡല്‍ വേട്ട നടത്തിയാണ് ഇന്ത്യയുടെ മടക്കം.

107 മെഡലുകള്‍ നേടി നാലാമതാണ് ഇന്ത്യ. 382 മെഡലുകള്‍ നേടി ആതിഥേയരായ ചൈന ചാമ്ബ്യന്മാരായി. ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഹാങ്‌ഷൗ ഒളിമ്ബിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകള്‍. ഉദ്ഘടനം പോലെ തന്നെ സമാപനവും ഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാപന ചടങ്ങില്‍ 2,100-ലധികം കലാകാരന്മാര്‍ പങ്കെടുക്കും. പുരുഷ ഹോക്കി താരം ശ്രീജേഷ് ഇന്ത്യൻ പതാക വഹിക്കും. സമാപന ചടങ്ങ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ് സമയം (IST) വൈകിട്ട് 5:30 ന് ആരംഭിക്കും. ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗും ടെലികാസ്റ്റും ഇന്ത്യയില്‍ ലഭ്യമാകും.

ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്ബോള്‍ 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങള്‍ നേടി. അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയത്. ആറ് സ്വര്‍ണവും 14 വെള്ളിയും ഒമ്ബത് വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ ഏഴ് സ്വര്‍ണം, ഒമ്ബത് വെള്ളി, ആറ് വെങ്കലവും ഉള്‍പ്പെടെ 22 മെഡല്‍ നേടാന്‍ ഇന്ത്യക്കായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments