Saturday, December 21, 2024

HomeSportsകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി നോട്ടീസ്

spot_img
spot_img

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് ഇ.ഡി സമന്‍സ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണണ്‍ നടക്കുന്നത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി മുഹമ്മദ് അസ്ഹറുദ്ദീനെ വിളിപ്പിക്കുന്നത്.

20 കോടി രൂപയുടെ തിരിമറി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ നടത്തിയെന്നാണ് അസ്ഹറുദ്ദീനെതിരെ ഉയര്‍ന്ന ആരോപണം. ഡീസല്‍ ജനറേറ്ററുകളും അഗ്‌നിരക്ഷാ സംവിധാനങ്ങളും രാജീവ് ഗാന്ധി സ്റ്റേഡിയത്തിനായി വാങ്ങിയതില്‍ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments