Thursday, October 17, 2024

HomeSportsഏറ്റവും അധികം തവണ സംപൂജ്യനായി മടക്കം; വിരാട് കോഹ്ലി നാണക്കേടിന്റെ റെക്കോഡിനൊപ്പം

ഏറ്റവും അധികം തവണ സംപൂജ്യനായി മടക്കം; വിരാട് കോഹ്ലി നാണക്കേടിന്റെ റെക്കോഡിനൊപ്പം

spot_img
spot_img

ബെംഗളൂരുവിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 46 റൺസിന് ഓൾ ഔട്ടായി. വിരാട് കോഹ്ലി അടക്കം അഞ്ച് ഇന്ത്യൻ ബാറ്റർമാരാണ് പൂജ്യത്തിന് പുറത്തായത്. ഇതോടെ നാണക്കേടിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കോഹ്ലി.

വില്യം ഒ റൂർക്കിന്റെ പന്ത് കോഹ്ലിയുടെ ഗ്ലൗസിൽ തട്ടുകയും ലെഗ് ഗള്ളിയിൽ ക്യാച്ച് ചെയ്യപ്പെടുകയുമായിരുന്നു. ഈ പുറത്താകലോടെ കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 38-ാമത്തെ തവണയാണ് സംപൂജ്യനായി മടങ്ങുന്നത്. സജീവ ക്രിക്കറ്റ് കളിക്കാരിൽ ന്യൂസിലൻഡിന്റെ ടിം സൗത്തിക്ക് ഒപ്പമെത്തി കോഹ്ലി. 33 ഡക്കുകളുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

പരിക്ക് മൂലം ശുഭ്മാൻ ഗിൽ ആദ്യ ടെസ്റ്റിൽ കളിക്കുന്നില്ല. ഇതോടെ ഗില്ലിന് പകരം കോഹ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി. ഏകദേശം 8 വർഷത്തിന് ശേഷമാണ് നാലാം നമ്പറിന് പകരം മൂന്നാം നമ്പറിൽ കോഹ്ലി ബാറ്റ് ചെയ്യാനെത്തുന്നത്.

കുറെ നാളുകൾ ആയിട്ടുള്ള മോശം ഫോം മാറി നല്ല ഇന്നിങ്സ് കളിക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിംഗിന് ഇറങ്ങിയ കോഹ്‌ലി 9 പന്തുകൾ ക്രീസിൽ പിടിച്ചുനിന്നെങ്കിലും പൂജ്യത്തിന് മടങ്ങുകയായിരുന്നു.

വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് കരിയറിൽ ഇതുവരെ 7 ഇന്നിംഗ്‌സുകളിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തു. 113 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 41 റൺസായിരുന്നു ഉയർന്ന സ്കോർ. 7 ഇന്നിംഗ്‌സുകളിൽ നിന്ന് യഥാക്രമം 14, 34, 1, 41, 3, 4, 0 റൺസാണ് കോഹ്ലി നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ഡക്ക് ഔട്ട് ആയ താരമെന്ന റെക്കോർഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് സ്വന്തം. 495 മത്സരങ്ങളിൽ 59 തവണ മുരളീധരൻ പൂജ്യത്തിന് മടങ്ങി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം ഡക്ക് ഔട്ട് ആയ താരമെന്ന റെക്കോർഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് സ്വന്തം. 495 മത്സരങ്ങളിൽ 59 തവണ മുരളീധരൻ പൂജ്യത്തിന് മടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments