ഇസ്ലാമാബാദ് : ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കും വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട് .
ഇരുവരും വിവാഹമോചനം നേടിയതായി പാകിസ്താനിലെ ശുഐബ് മാലിക്കിന്റെ മാനേജ്‌മെന്റ് ടീമിന്റെ ഭാഗമായിരുന്ന വ്യക്തിയാണ് സ്ഥിരീകരിച്ചത്.’ അതെ, അവര്‍ ഇപ്പോള്‍ ഔദ്യോഗികമായി വിവാഹമോചിതരാണ്. അതില്‍ കൂടുതല്‍ എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അവര്‍ വേര്‍പിരിഞ്ഞതായി സ്ഥിരീകരിക്കാന്‍ കഴിയും”, എന്നാണ് ശുഐബ് മാലിക്കുമായി അടുത്ത ബന്ധമുള്ള വ്യക്തി വിശദമാക്കിയത്.
കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്താണ് ഇങ്ങനെയൊരു തീരുമാനത്തിന്റെ കാരണമെന്ന് സാനിയ മിര്‍സ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ടിവി ഷോയ്‌ക്കിടെ മാലിക്ക് സാനിയയെ പറ്റിച്ചതായി ചില പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .
തന്നെ ശുഐബ് കബളിപ്പിച്ച കാര്യം സാനിയ മനസിലാക്കിയതിനെ തുടര്‍ന്നാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍’- എന്ന സാനിയയുടെ ഇന്‍സ്റ്റ പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, “ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ എന്നെ കൊണ്ടുപോകുന്ന നിമിഷങ്ങള്‍” എന്ന അടിക്കുറിപ്പിനൊപ്പം തന്റെ മകനുമായുള്ള ചിത്രവും സാനിയ പങ്കിട്ടു.
2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. ഇവര്‍ക്കു നാലു വയസ്സുള്ള കുട്ടിയുണ്ട്. അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷം ദുബായില്‍വച്ചു നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മാലിക്ക് മാത്രമാണ് പങ്കുവച്ചത്