ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഒളിമ്ബ്യന്‍ പി.ടി ഉഷ എം.പി.
പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം സമൂഹ മാധ്യമം വഴി പി.ടി ഉഷ പങ്കുവെച്ചത്.
സഹ അത്ലറ്റുകളുടെയും നാഷനല്‍ ഫെഡറേഷനുകളുടെയും പരിപൂര്‍ണ പിന്തുണയോടെ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കുകയാണെന്ന് ഉഷ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം