അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തില്‍ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം പുരോഗമിക്കുന്നതിനിടെയിൽ വേദിയിൽ സുരക്ഷാ വീഴ്ച. പലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയിലാണ് യുവാവ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്.
പല്തീനില്‍ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങള്‍ എഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീന്‍ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്കും ധരിച്ചിരുന്നു. ഗ്രൗണ്ടിലേക്ക് എത്തിയ യുവാവ് വിരാട് കോലിയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാളെ അഹമ്മദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു.