കലണ്ടർ വർഷത്തിൽ ടി20 യിൽ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമായി സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിലും പൂജ്യത്തിന് പുറത്തായതോടെയാണ് ഈ റെക്കോർഡ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് താരത്തിനായിരുന്നു.
ടി20യിൽ 32 ഇന്നിങ്സിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് 6 തവണയാണ്. ടി20 ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലും സഞ്ജു മുന്നിൽ തന്നെ.
32 ഇന്നിങ്‌സുകളിൽ നിന്ന് 6 തവണ പൂജ്യത്തിന് പുറത്തായ സഞ്ജു ലിസ്റ്റിൽ മൂന്നാമതാണ്. രോഹിത് ശർമയാണ് ലിസ്റ്റിൽ ഒന്നാമത്. 151 ഇന്നിങ്‌സുകളിൽ നിന്ന് 12 തവണ പൂജ്യത്തിന്പു റത്തായതോടെയാണ് രോഹിത് ശർമ ലിസ്റ്റിൽ ഇടം നേടിയത്. ലിസ്റ്റിൽ രണ്ടാമത് 7 ഇന്നിങ്‌സുകളിൽ നിന്ന് ഏഴ് തവണ പുറത്തായ വിരാട് കോഹ്‌ലിയാണ്.
മൂന്നാം സ്ഥാനത്തുള്ള സഞ്ജുവിന്റെ തൊട്ടുപിന്നിൽ കെ എൽ രാഹുൽ ആണ്. 68 ഇന്നിങ്‌സുകളിൽ നിന്ന് അഞ്ച് തവണ പൂജ്യത്തിന് പുറത്തായപ്പോഴാണ് കെ എൽ രാഹുൽ ലിസ്റ്റിലെത്തിയത്.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. മത്സരത്തിൽ യാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാംപന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു.