ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. ഐപിഎല്‍ 2025 മെഗാലേലത്തിനായി 1574 താരങ്ങളാണ് പ്രാരംഭഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 574 താരങ്ങളാണ് മെഗാലേലത്തില്‍ പങ്കെടുക്കുക.
574 താരങ്ങളില്‍ 366 പേരും ഇന്ത്യാക്കാരാണ്. 208 പേര്‍ വിദേശതാരങ്ങളാണ്. ഇതില്‍ മൂന്നുപേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഐപിഎല്‍ ചരിത്രത്തിലെ പതിനെട്ടാമത് മെഗാലേലമാണ് നവംബറില്‍ നടക്കാനിരിക്കുന്നത്.
2008ലെ ആദ്യ ഐപിഎല്‍ മെഗാലേലത്തില്‍ മൂന്നൂറുകോടിയിലധികം രൂപയാണ് (36.43 മില്യണ്‍ ഡോളര്‍) ചെലവായത്. 2020ല്‍ 140.3 കോടി രൂപയാണ് മെഗാലേലത്തില്‍ ചെലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തൊട്ടടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാലേലത്തിനായി 145.3 കോടിരൂപ ചെലവായപ്പോള്‍ 2022ല്‍ 551.7 കോടിരൂപയാണ് ഐപിഎല്‍ മെഗാലേലത്തിനായി മാറ്റിവെച്ചത്. 2023ലെ ഐപിഎല്‍ മെഗാതാരലേലത്തിനായി 167 കോടി രൂപയാണ് ചെലവാക്കിയത്. ഏകദേശം 230.45 കോടിരൂപയാണ് 2024ലെ ഐപിഎല്‍ മെഗാലേലത്തിനായി മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.