ന്യൂഡല്‍ഹി: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഉള്‍പ്പെടെയുള്ളദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിഫ ലോകകപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വൈകാതെ തന്നെ ഖത്തറിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കാന്‍ 2022 ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ ലോകകപ്പിന്റെ ഇത്തവണത്തെ ട്രോഫി അനാവരണം ചെയ്യാന്‍ ദീപികയെ നിയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
നിലവില്‍ പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ 18നാണ് നടക്കുക.