Friday, January 10, 2025

HomeSportsബാഡ്മിന്റൻ താരം പി.വി.സിന്ധു വിവാഹിതയാകുന്നു; വെങ്കട്ട ദത്ത സായ് വരൻ

ബാഡ്മിന്റൻ താരം പി.വി.സിന്ധു വിവാഹിതയാകുന്നു; വെങ്കട്ട ദത്ത സായ് വരൻ

spot_img
spot_img

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദിൽ റിസപ്ഷൻ.

രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു.

ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ പറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ടുനിന്ന കിരീടവരൾച്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റർനാഷനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ സിന്ധു വിജയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments