Saturday, December 14, 2024

HomeSportsഅതിവേഗം അമീർ ജാങ്കോ; ഏകദിന അരങ്ങേറ്റ മത്സരത്തിലെ വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം

അതിവേഗം അമീർ ജാങ്കോ; ഏകദിന അരങ്ങേറ്റ മത്സരത്തിലെ വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോഡ് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം

spot_img
spot_img

ഏകദിന അരങ്ങേറ്റ മത്സരത്തിലെ വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോഡ് ഇനി വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അമീർ ജാങ്കോയ്ക്ക് സ്വന്തം. വ്യാഴാഴ്ച ബംഗ്ളാദേശിനെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് അമീർ ജാങ്കോ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. മത്സരത്തിൽ 80 പന്തുകളിൽ നിന്നാണ് ജാങ്കോ സെഞ്ച്വറി നേടിയത്. 83 പന്തിൽ പുറത്താകാതെ 104 റൺസ് നേടി ടീമിന്റെ വിജയ ശിൽപിയുമായി മാറി 27കാരനായ അമീർ ജാങ്കോ. ആറാമനായി എത്തിയായിരുന്നു ജാങ്കോയുടെ തകർപ്പൻ സെഞ്ച്വറി. 80-ാം പന്തിൽ സിക്സർ പറത്തിയായിരുന്നു ജാങ്കോയുടെ സെഞ്ച്വറി നേട്ടം.

ആറ് ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ജാങ്കോയുടെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കൻ ഓൾറൌണ്ടറായ റീസ ഹെൻട്രിക്സിന്റെ റെക്കാഡാണ് ജാങ്കോ സ്വന്തം പേരിലാക്കിയത്. 2018ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന തന്റെ അരങ്ങേറ്റ മത്സരത്തിൽ 89 പന്തിൽ നിന്ന് 102 റൺസായിരുന്നു റീസ നേടിയത്. ഇതിഹാസ താരം ഡെസ്മണ്ട് ഹെയ്നസിനുശേഷം അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന വെസ്റ്റിൻഡീസ് താരം കൂടിയാണ് അമിർ ജാങ്കോ.

മൂന്നാം ഏകദിനത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 321 എന്ന വിജയ ലക്ഷ്യം 45.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റിൻഡീസ് മറികടന്നത്.88 പന്തിൽ 95 റൺസെടത്ത കീസി കാർട്ടിയുമായി ചേർന്ന് ജാങ്കോ പടുത്തിയർത്തിയ 132 റൺസി്റെ കൂട്ടുകെട്ടാണ് വിൻഡീസി്റെ വിജയത്തിൽ നിർണായകമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments