Wednesday, March 12, 2025

HomeTechnologyമാരുതി 800-ന്റെ ശിൽപി ഒസാമു സുസുക്കിക്ക് പദ്മവിഭുഷൺ

മാരുതി 800-ന്റെ ശിൽപി ഒസാമു സുസുക്കിക്ക് പദ്മവിഭുഷൺ

spot_img
spot_img

സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാനും ഇന്ത്യയിലെ കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച മാരുതി 800 ശില്പിയുമായ ഒസാമു സുസുക്കിക്ക് പദ്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. മരണാനന്തര ബഹുമതിയായാണ് പദ്മവിഭുഷൺ സമ്മാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിൽ 94-ാം വയസിലായിരുന്നു ഒസാമു സുസുക്കി അന്തരിച്ചത്. 2007ൽ പദ്മഭുഷൺ നൽകിയും രാജ്യം ഒസാമുവിനെ ആദരിച്ചിരുന്നു

ഒസാമു സുസുക്കി തലവനായിരുന്ന സമയത്താണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വാഹന വിപണി കീഴടക്കിക്കൊണ്ട് സുസുക്കി മോട്ടോർ കോർപ്പറേഷൻ മുന്നേറിയത് .

അംബാസിഡറും  ഫിയറ്റും  ഇന്ത്യൻ വിപണിയു നിരത്തും കയ്യടിക്കിയിരുന്ന കാലത്താണ്  മാരുതി 800 എന്ന ചെറു വാഹനം നിരത്തിലിറക്കി ഒസാമു വിപ്ളവം സൃഷ്ടിച്ചത്. 1982ൽ ആണ് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാരുത് ഉദ്യോഗു സുസുക്കി മോട്ടോർ കോർപ്പറേഷനുമായി കരാർ ഒപ്പിടുന്നത്. തൊട്ടടുത്തവർഷം തന്നെ മാരുതി 800 വിപണിയിലെത്തി. സാധാരണക്കാരുടെ വാഹനം എന്ന നിലയിൽ വിപണിയിലെത്തിയ മാരുതി 800 വൻ വിജയമായി മാറുകയും മാരുതി സുസുക്കി ഇന്ത്യയിലെ വലിയ കാർ നിർമ്മാതാക്കളിൽ ഒന്നായി മാറുകയും ചെയ്തു.

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ സ്ഥാപകനായ മിഷിയോ സുസുക്കിയുടെ പേരമകളായ ഷാക്കോ സുസുക്കിയെ വിവാഹം കഴിച്ചതോടെ സുസുക്കി കമ്പനിയുടെ ഭാഗമായി മാറിയ ഒസാമോ സുസുക്കി 28 വർഷത്തോളം സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രസിഡൻറ് ആയിരുന്നു.

സുസുക്കി 2000ത്തിൽ സുസുക്കിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. ആഗോള സാമ്പത്തിക മാന്ത്യം കാരണം കമ്ബനിയുടെ ലാഭം കുറയുമെന്ന സാഹചര്യത്തിൽ 2008 ൽ അദ്ദേഹം വീണ്ടു കമ്പനിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 2015ൽ പ്രസിഡന്റ് പദവി മകന് കൈമാറി വീണ്ടും ചെയർമാനായി. 2021ൽ ആണ് ചെയർമാൻ സ്ഥാനത്തുനിന്നും ഒസാമു സുസുക്കി വിരമിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments