Thursday, November 21, 2024

HomeTechnologyപുതിയ ഫീച്ചറുകളുമായി യൂട്യൂബ്: സ്ലീപ്പർ ടൈമർ ഇനി ഫ്രീ

പുതിയ ഫീച്ചറുകളുമായി യൂട്യൂബ്: സ്ലീപ്പർ ടൈമർ ഇനി ഫ്രീ

spot_img
spot_img

ഇനി യൂട്യൂബിലും സ്ലീപ്പർ ടൈമർ ഫീച്ചർ ലഭ്യമാകും. യൂട്യൂബിൽ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകാതെ ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും സൂചനയുണ്ട്. നിലവിൽ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. പുതിയ അപ്ഡേഷനോടെ ഇത് 0.05 ആക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം സ്പീഡ് 2x ആണ് നിലവിലുള്ളത്. ഇത് ഇനിയും വർധിപ്പിക്കുമെന്ന സൂചനകളുമുണ്ട്.

മുൻപ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്. ഇനി ഈ ഫീച്ചറെല്ലാം ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചർ.എപ്പോഴാണ് വീഡിയോ സ്റ്റോപ്പാകേണ്ടത് എന്നതനുസരിച്ച് നേരത്തെ തന്നെ ഉപയോക്താക്കൾ ടൈമർ സെറ്റ് ചെയ്ത് വെക്കണം. പ്രീമിയം സബ്സ്ക്രൈബർമാരിലാണ് ഈ ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്.

പ്ലേ ബാക്ക് മെനുവിലാണ് സ്ലീപ്പ് ടൈമർ ഓപ്ഷൻ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കിൽ ഒരു മണിക്കൂറായോ ഈ ഓപ്ഷന്‌‍‍ വഴി ടൈം സെറ്റ് ചെയ്ത് വെക്കാൻ സാധിക്കും. വീഡിയോയുടെ അവസാനത്തിൽ ടൈമർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കൾക്ക് കൂടുതൽ നേരം വീഡിയോ കാണണമെന്നുണ്ടെങ്കിൽ പോപ്പ് അപ്പിലൂടെ ടൈമർ നീട്ടാനാകുമെന്ന പ്രത്യേകതയുമുണ്ട്.  പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകുന്നതും ഈ അപ്ഡേഷനിലെ പ്രത്യേകതയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments