ഉപയോക്താക്കള്‍ക്ക് പുതിയ മുന്നറിയിപ്പുമായി ട്വിറ്റര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദീര്‍ഘ കാലമായി സജീവമല്ലാത്ത 150 കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക് തീരുമാനിച്ചിരിക്കുന്നത്. ഉള്ളടക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെയും ഭാഗമായാണ് ട്വിറ്ററിന്റെ പുതിയ നീക്കം.
ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ട്വിറ്ററിന്‍റെ വിലയിരുത്തല്‍.
വ്യാജ അക്കൗണ്ടുകള്‍, നിഷ്ക്രിയ അക്കൗണ്ടുകള്‍ എന്നിവ പ്രത്യേകം കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, നിഷ്ക്രിയ അക്കൗണ്ടുകള്‍ ഏതൊക്കെ ആകാം എന്നതിനെക്കുറിച്ചുള്ള വ്യക്തത ട്വിറ്റര്‍ വരുത്തിയിട്ടില്ല