Thursday, March 13, 2025

HomeUncategorizedസൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ എന്നിവ ഇന്ന് മുതൽ ജിഎസ്ടിയിൽ

സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ എന്നിവ ഇന്ന് മുതൽ ജിഎസ്ടിയിൽ

spot_img
spot_img

ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ വ്യാപാര മേഖലകൾ ഇന്ന് മുതൽ ജി എസ് ടിയ്ക്ക് കീഴിൽ . ഇന്ന് മുതൽ 5 ശതമാനം നിരക്കിൽ നികുതി സർക്കാരിലേക്ക് ഇവർ നിക്ഷേപിക്കണം. നിലവിൽ ജി എസ് ടി പരിധിക്ക് പുറത്തുള്ള ഭക്ഷ്യ വ്യാപാര മേഖലയാണ് ഇവ.


ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നികുതിയ്ക്ക് കീഴിൽ വരുന്നത് രാജ്യത്തെ നികുതി അടിത്തറ വിപുലമാക്കും. നിലവിൽ രാജ്യത്ത് ജി എസ് ടി യിൽ രജിസ്റ്റർ ചെയ്ത റസ്റ്റോറന്റുകളിൽ നിന്നാണ് നികുതി സ്വീകരിക്കുന്നതും നിക്ഷേപിക്കുന്നതും.

ഇവ കൂടാതെ, ഒല, ഊബർ തുടങ്ങിയ ടാക്സി ആപ്പുകളും ജനുവരി 1 മുതൽ നികുതി പരിധിയിൽ വരും. 2, 3 ഇരു ചക്ര വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനായി 5 ശതമാനം ചരക്ക് സേവന നികുതി (ജി എസ് ടി) ഈടാക്കും. കൂടാതെ, വില പരിഗണിക്കാതെ പാദരക്ഷകൾക്ക് ഇന്ന് മുതൽ 12 ശതമാനം നികുതി ഉണ്ട്.

2022- ൽ പ്രാബല്യത്തിൽ വന്ന ജി എസ് റ്റി വ്യവസ്ഥയിലെ നിരവധി മാറ്റങ്ങളിൽ ഇവ ഉൾപ്പെടുന്നു. കൂടാതെ, വെട്ടിപ്പ് നേരിടാൻ, നികുതിദായകന്റെ പർച്ചേസ് റിട്ടേണിൽ ക്രെഡിറ്റ് ദൃശ്യമാകുമ്പോൾ മാത്രമേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇപ്പോൾ ലഭ്യമാകൂ. ഇത് ജി എസ് റ്റി നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.

അതേസമയം, ജി എസ് ടി നിയമങ്ങളിൽ നേരത്തെ അനുവദിച്ചിരുന്ന അഞ്ച് ശതമാനം പ്രൊവിഷണൽ ക്രെഡിറ്റ്, 2022 ജനുവരി 1 – ന് ശേഷം അനുവദിക്കില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments