Thursday, March 13, 2025

HomeUncategorizedവായ്​പ അടച്ചില്ല; ആഡംബര വസതിയില്‍ നിന്നിറങ്ങിത്തരണമെന്ന് മല്യയോട്​ യു കെ കോടതി

വായ്​പ അടച്ചില്ല; ആഡംബര വസതിയില്‍ നിന്നിറങ്ങിത്തരണമെന്ന് മല്യയോട്​ യു കെ കോടതി

spot_img
spot_img

ലണ്ടന്‍: വായ്പ തിരിച്ചടയ്ക്കാത്തത് കൊണ്ട് നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്ന ആഡംബര വസതിയില്‍ നിന്ന് ഇറങ്ങിത്തരണമെന്ന് വിജയ് മല്യയോട് യുകെ കോടതി.

മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നാണ് പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട്​ സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീര്‍ഘകാല തര്‍ക്കത്തില്‍ മല്യക്ക്​ എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേ നല്‍കാന്‍ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന്​ പിന്നാലെയാണ്​ ബാങ്കിന്റെ നടപടി. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു.ബി.എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്’ എന്ന് യു.കെ കോടതി വിശേഷിപ്പിച്ച മല്യയുടെ അപ്പാര്‍ട്ട്​മെന്‍റ്​, നിലവില്‍ 95 കാരിയായ മല്യയുടെ അമ്മ ലളിതയുടെ കൈവശമാണ് ഉള്ളത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments