Thursday, March 13, 2025

HomeUncategorizedഅറ്റ്ലസ് ജ്വല്ലറിയില്‍ ഇ ഡി റെയ്ഡ്, 26.59 കോടി സ്വത്തുവകകള്‍ പിടിച്ചെടുത്തു

അറ്റ്ലസ് ജ്വല്ലറിയില്‍ ഇ ഡി റെയ്ഡ്, 26.59 കോടി സ്വത്തുവകകള്‍ പിടിച്ചെടുത്തു

spot_img
spot_img

കൊച്ചി: വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറ്റ്ലസ് ജ്വല്ലറിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

ജ്വല്ലറിയില്‍ നിന്നും 26.59 കോടി സ്വത്തുവകകള്‍ ഇഡി പിടിച്ചെടുത്തു. ജ്വല്ലറിയുടെ മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി ഓഫിസുകളിലും ബാങ്ക് ലോക്കറുകളിലുമാണ് റെയ്ഡ് നടത്തിയത്. സ്ഥിര നിക്ഷേപം, സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച്‌ വായ്പ നേടിയതിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലെടുത്ത പണം തട്ടിപ്പു കേസിലാണ് ഇഡി നടപടി. അറ്റ്ലസ് ജ്വല്ലേഴ്സ്, അറ്റ്ലസ് രാമചന്ദ്രന്‍ എന്ന എംഎം രാമചന്ദ്രന്‍, ഭാര്യ ഇന്ദിര രാമചന്ദ്രന്‍ എന്നിവരാണ് പ്രതികള്‍.

വ്യാജ രേഖകള്‍ ചമച്ച്‌ ബാങ്കിന്റെ റൗണ്ട് സൗത്ത് ശാഖയില്‍നിന്ന് ഇവര്‍ 242.40 കോടിയുടെ വായ്പ സംഘടിപ്പിച്ചതായി ഇഡി പറയുന്നു. 2013 മാര്‍ച്ച്‌ 21 മുതല്‍ 2018 സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവിലാണിത്. വായ്പ ഇവര്‍ തിരിച്ചടച്ചില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments