ജീവന്‍ പണയപ്പെടുത്തി പോലും സാഹസിക പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിൽ ചിലർ താല്പര്യം കാട്ടാറുണ്ട് . ഇത്തരം വീഡിയോകള്‍ പലപ്പോഴും വൈറലാവാറുണ്ട്.
എന്നാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്ന സാഹസിക ഡ്രൈവിങ്ങിന്റെ വീഡിയോ അല്പം കടന്ന കൈയ്യായിപ്പോയെന്നാണ് പലരുടേയും അഭിപ്രായം.
ഡോ .അജയിത ആണ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്
മലഞ്ചെരുവിലെ വളവില്‍ നിന്ന് ഒരാള്‍ യൂ ടേണ്‍ എടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ തെല്ലിട നീങ്ങിയാല്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് തവിട് പൊടിയാവുമെന്ന് ഉറപ്പ്. എന്നാല്‍ അപകടസാദ്ധ്യത ഉണ്ടായിട്ടും കൂളായി യൂ ടേണ്‍ എടുക്കുന്നതായാണ് വീഡിയോയിൽ കാണുന്നത് .
അല്പസമയത്തെ പരിശ്രമത്തിന് ശേഷം ഡ്രൈവര്‍ തന്റെ ഉദ്ദ്യമത്തില്‍ വിജയിക്കുകയും ചെയ്തു. നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്, അപകടം പിടിച്ചത്, എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ഡ്രൈവറുടെ കഴിവ് അപാരം തന്നെ എന്നാണ് മറ്റു ചിലരുടെ കമന്റ്. എന്തായാലും ആരും ഈ യൂടേണ്‍ അനുകരിക്കരുതെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം