Thursday, March 13, 2025

HomeUncategorizedലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാന്‍ഡായി ടി.സി.എസ്​

ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാന്‍ഡായി ടി.സി.എസ്​

spot_img
spot_img

മുംബൈ: ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ​ബ്രാന്‍ഡായി ഇന്ത്യന്‍ കമ്ബനി ടി.സി.എസ്​. ബ്രാന്‍ഡ്​ ഫിനാന്‍സ്​ എന്ന സ്ഥാപനത്തി​െന്‍റ റിപ്പോര്‍ട്ടിലാണ്​ ടി.സി.എസ്​ രണ്ടാമത്തെ വലിയ ബ്രാന്‍ഡായത്​.

അതിവേഗം വളരുന്ന ഐ.ടി കമ്ബനിയായി ഇന്‍ഫോസി​സിനേയും തെരഞ്ഞെടുത്തിട്ടുണ്ട്​. ബ്രാന്‍ഡ്​ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 52 ശതമാനം വളര്‍ച്ചയാണ്​ ഇന്‍ഫോസിസിന്​ ഉണ്ടായത്​. 2020ന്​ ശേഷം 80 ശതമാനം വളര്‍ച്ച കമ്ബനിക്കുണ്ടായി. ടി.സി.എസി​േന്‍റയും ഇന്‍​ഫോസിസി​േന്‍റയും വളര്‍ച്ച ലിസ്​റ്റില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന​ ഐ.ബി.എമ്മി​നെ നാലം സ്ഥാനത്തേക്ക്​ പിന്തള്ളി. ഐ.ബി.എമ്മി​െന്‍റ ബ്രാന്‍ഡ്​ മൂല്യത്തില്‍ 34 ശതമാനം കുറവുണ്ടായി.

ഇന്‍ഫോസിസിനും ടി.സി.എസിനും പുറമേ മറ്റ്​ ചില ഐ.ടി കമ്ബനികളും ലിസ്​റ്റില്‍ ആദ്യ 25ല്‍ ഇടംപിടിച്ചിട്ടുണ്ട്​. വിപ്രോ ഏഴാമതായും ടെക്​ മഹീന്ദ്ര 15ാമതായും ​എല്‍&ടി ഇന്‍ഫോടെക്​ 22ാമതായും ലിസ്​റ്റില്‍ ഇടംകണ്ടെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments