Wednesday, January 15, 2025

HomeCinemaഇനി നരസിംഹ അവതാരത്തിന്റെ കഥ; ഹോംബലെ ഫിലിംസ് 'മഹാവതാർ നരസിംഹ' ടീസർ പുറത്തിറങ്ങി

ഇനി നരസിംഹ അവതാരത്തിന്റെ കഥ; ഹോംബലെ ഫിലിംസ് ‘മഹാവതാർ നരസിംഹ’ ടീസർ പുറത്തിറങ്ങി

spot_img
spot_img

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം (pan-Indian movie), മഹാവതാര്‍ നരസിംഹയുടെ (Mahavatar Narasimha movie) ടീസർ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. അശ്വിന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ‘മഹാവതാര്‍ നരസിംഹ’ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ 3D ആയി ഏപ്രിൽ 3 2025 ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments