Wednesday, February 5, 2025

HomeHealth and Beauty​​'ഗോമൂത്രം കുടിച്ചാൽ രോ​ഗങ്ങൾ മാറും, ബാക്ടീരിയയെയും ഫം​ഗസിനെയും നശിപ്പിക്കും'; മദ്രാസ് ഐഐടി ഡയറക്ടർ

​​’ഗോമൂത്രം കുടിച്ചാൽ രോ​ഗങ്ങൾ മാറും, ബാക്ടീരിയയെയും ഫം​ഗസിനെയും നശിപ്പിക്കും’; മദ്രാസ് ഐഐടി ഡയറക്ടർ

spot_img
spot_img

ചെന്നൈ: ​ഗോമൂത്രം കുടിച്ചാൽ രോ​ഗങ്ങൾ വേ​ഗത്തിൽ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. അച്ഛന് പനി വന്നപ്പോൾ ​ഗോമൂത്രം കുടിച്ചതോടെയാണ് പനി മാറിയതെന്നും വി കാമകോടി പറഞ്ഞു. പൊങ്കലിനോടനുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ​ഗോപൂജ ചടങ്ങിലായിരുന്നു ഐഐടി ഡയറക്ടറുടെ പരമാർശം.

ഒരു സന്യാസിയുടെ നിർദേശപ്രകാരമാണ് അച്ഛന് പനി വന്നപ്പോൾ ഗോമൂത്രം കുടിച്ചതെന്നും അതുകഴിഞ്ഞ് ഒരു പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പനി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ സന്യാസിയുടെ പേര് ഓർമ്മയില്ലെന്നും കാമകോടി പറഞ്ഞു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുൾപ്പെടെ മാറ്റാനും ​ഗോമൂത്രത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

വി കാമകോടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്ക് നിരക്കാത്തതാണെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരം എക്സിൽ കുറിച്ചത്.

ഇന്ത്യയിലെ എഐ വിദ​ഗ്‍ധരിൽ ഒരാളാണ് വി.കാമകോടി. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ചെടുക്കുന്നതിൽ നേതൃത്വം നൽകുന്നവരിൽ ഒരാൾ കൂടിയാണ്. ഇദ്ദേഹത്തിന്റെ പഠനവും ഐഐടിയിൽ തന്നെയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments