Thursday, January 23, 2025

HomeAmericaഅമൃത എ. യു (മാതൃഭൂമി ഓൺലൈൻ ന്യൂസ്) മികച്ച യുവ മാധ്യമ പ്രവർത്തകക്കുള്ള മീഡിയ എക്സലൻസ്...

അമൃത എ. യു (മാതൃഭൂമി ഓൺലൈൻ ന്യൂസ്) മികച്ച യുവ മാധ്യമ പ്രവർത്തകക്കുള്ള മീഡിയ എക്സലൻസ് പുരസ്‌കാരത്തിനു അർഹയായി

spot_img
spot_img

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി . എക്സ് എംപി സെബാസ്റ്റിയൻ പോൾ ഫലകവും പ്രശസ്തി പത്രവും കൈ മാറി. ശ്രീ സജിമോൻ ആന്റണി ശ്രീ ബേബി വടക്കുന്നേൽ എന്നിവർ ചേർന്ന് ചെക് നൽകി ആദരിച്ചു .

സ്ത്രീകൾ കുട്ടികൾ സാമൂഹ്യ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഊന്നിയുള്ള ശൈലിയാണ് മറ്റു മാധ്യമ പ്രവർത്തകരിൽ നിന്നും അമൃതയെ വേറിട്ടു നിർത്തുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബി എ ജേണലിസം എടുത്ത അമൃത മലപ്പുറം മലയാള സർവകലാശാലയിൽ നിന്നും ഏറ്റവും ഉയർന്ന മാർക്കോട് എം എ മാധ്യമ പഠനം കോഴ്സ് പൂർത്തിയാക്കി. ഈ സമയം തന്നെ പാർട്ട് ടൈം ആയും തുറമുഖ പ്രാദേശിക ചാനലായ മലബാർ പ്രൈംസ് ന്യൂസ് ചാനലിൽ ന്യൂസ് എഡിറ്ററായും ജോലി ചെയ്തു. തുടർന്ന് കലാകൗമുദി സബ് എഡിറ്റർ ട്രെയിനിയായും പ്രവർത്തിച്ചു .2018ൽ ഓൺലൈൻ കണ്ടന്റ് റൈറ്റർ ആയി മാതൃഭൂമിയിൽ പ്രവേശിച്ചു ഇപ്പോൾ കൊച്ചിൻ ബ്യൂറോയിൽ മാതൃഭൂമി ഓൺലൈൻ സീനിയർ കണ്ടന്റ് റൈറ്ററായും ഒപ്പം റിപ്പോർട്ടറായും പ്രവർത്തിക്കുന്നു.

2021ൽ അട്ടപ്പാടിയിലെ സമ്പാർകോട് ഊരിലെ ആദിവാസികൾക്കിടയിലുള്ള പഞ്ചകൃഷിയെ കുറിച്ചുള്ള ന്യൂസ് സ്റ്റോറിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്കാരവും, 2022 ൽ മീഡിയ അക്കാഡമി ഫെല്ലോഷിപ്പ്, യുവ മാധ്യമ പ്രവർത്തകർക്കുള്ള രാഘവീയം പുരസ്കാരം, ഇൻഡിവുഡ് പുരസ്കാരം, ലീലാ മേനോൻ മാധ്യമ പുരസ്കാരം, ഡിജി പബിന്റെ മികച്ച ഇൻറർവ്യൂവിനുള്ള പുരസ്കാരം, ദേശീയ കുടുംബശ്രീ സരസ് മേള – മികച്ച ഓൺലൈൻ റിപ്പോർട്ടറിനുള്ള പുരസ്കാരം എന്നിവ കരസ്ഥമാക്കി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ, മാണി സി കാപ്പൻ ,

ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്, സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്‌, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു

Amritha A.U Video Bio: https://www.facebook.com/indiapressclubnorthamerica/videos/496336556417487

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments