Monday, February 3, 2025

HomeNewsKeralaഡിജിറ്റൽ തെളിവുകൾ മുകേഷിന് എതിരെ; നടിയുടെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു

ഡിജിറ്റൽ തെളിവുകൾ മുകേഷിന് എതിരെ; നടിയുടെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു

spot_img
spot_img

എംഎൽഎയും നടനുമായ മുകേഷിനെതിരെ നടി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെയെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

തെളിവുകളായി പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും ഉണ്ട്. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസടുത്തത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments