Wednesday, February 5, 2025

HomeNewsIndia'കൊച്ചി-ലണ്ടൻ വിമാനസർവീസ് നിർത്തരുത്': കെ വി തോമസിന്റെ ആവശ്യത്തിന് പിന്തുണയുമായി ന്യൂകാസിൽ സിറ്റി കൗൺസിൽ കാബിനറ്റ്...

‘കൊച്ചി-ലണ്ടൻ വിമാനസർവീസ് നിർത്തരുത്’: കെ വി തോമസിന്റെ ആവശ്യത്തിന് പിന്തുണയുമായി ന്യൂകാസിൽ സിറ്റി കൗൺസിൽ കാബിനറ്റ് അംഗം

spot_img
spot_img

ന്യൂഡൽഹി: കൊച്ചിയിൽനിന്ന് നേരിട്ട് ലണ്ടനിലേക്കുള്ള വിമാനസർവീസ് നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് നൽകിയ നിവേദനത്തിന് കൂടുതൽ പിന്തുണ. യുകെയിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ മലയാളി സമൂഹമാണ് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ ന്യൂകാസിൽ സിറ്റി കൗൺസിൽ കാബിനറ്റ് അംഗമായ ഇന്ത്യൻ വംശജ ഡോ. ജൂണ സത്യൻ അടക്കമുള്ളവരാണ് ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

യു കെയിൽ താമസിക്കുന്ന മലയാളികൾ വിമാനസർവീസ് തുടരണമെന്ന് ആവശ്യപ്പെട്ടതായി ഡോ. ജൂണ സത്യൻ ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. 2025 മാർച്ച് 30ന് വിമാന സർവീസ് അവസാനിപ്പിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.

യുകെയിലെ മലയാളി സമൂഹത്തിൽ നിന്ന് വലിയ ആശങ്കയാണ് ഈ വിഷയത്തിൽ ഉയരുന്നതെന്നും ജൂണ സത്യൻ പറഞ്ഞു. യുകെയിൽ താമസമാക്കിയ കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസുകാർ തുടങ്ങിയവർക്കെല്ലാം ഈ വിമാന സർവീസ് വളരെയേറെ പ്രധാനപ്പെട്ടതാണ്. ഈ സർവീസ് നിർത്തലാക്കുന്നതോടെ യാത്രാസമയം കൂടും. അധിക ചെലവിനും കാരണമാകുമെന്നും ജൂണ സത്യൻ ചൂണ്ടിക്കാട്ടി. മറ്റു വിമാന കമ്പനികളുമായി ചർച്ച നടത്തുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും വിമാന സർവീസ് തുടരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് യുകെ മലയാളി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും ജൂണ സത്യൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments