Thursday, February 6, 2025

HomeAmericaശാമുവേൽ മത്തായി (കുഞ്ഞുമോൻ - 73) ഹൂസ്റ്റണിൽ അന്തരിച്ചു

ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച അന്തരിച്ചു. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ലോങ്ങ് ഐലൻഡ് സോയാസെറ്റിൽ സ്ഥിര താമസമായിരുന്ന പരേതൻ ഏതാനും ദിവസമായി ഹൂസ്റ്റണിൽ മകളുടെ കൂടെ താമസിച്ച് ചികിത്സയിലായിരുന്നു . യോങ്കേഴ്‌സ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകാംഗമാണ്.

ഭാര്യ – തങ്കമ്മ ശാമുവേൽ. മക്കൾ – അനീഷ മാത്യു, സ്‌റ്റെയ്‌സി ദാനിയേൽ, ജോയ്‌സ് ജോൺ. മരുമക്കൾ – റെജി മാത്യു, ബിനു ദാനിയേൽ, ഗ്രേഷ്യസ് ജോൺ. കൊച്ചു മക്കൾ – ലിബിയ, ഗ്രേയ്‌സ്, ജിയാ, ജൂലിയാ, ക്രിസ്റ്റിയൻ, നോയേൽ, നേതാനിയേൽ .

ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മുതൽ 12:30 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ പൊതു ദർശനത്തിന് ശേഷം സംസ്കാരം നടത്തുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments