Saturday, February 22, 2025

HomeMain Story‘പകരത്തിനു പകരം തീരുവ’: ഇന്ത്യയ്ക്കും ചൈനയ്ക്കും ട്രംപിന്റെ പണി

‘പകരത്തിനു പകരം തീരുവ’: ഇന്ത്യയ്ക്കും ചൈനയ്ക്കും ട്രംപിന്റെ പണി

spot_img
spot_img

വാഷിങ്ടൻ∙ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉടൻ തന്നെ ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് ഉൽപന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ചുമത്തുന്ന അതേ തീരുവകൾ യുഎസും ഈടാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ‘‘ഞങ്ങൾ ഉടൻ തന്നെ പകരത്തിനു പകരം തീരുവകൾ ഏർപ്പെടുത്തും. അവർ ഞങ്ങളിൽനിന്നു തീരുവകൾ ഈടാക്കുന്നു, ഞങ്ങൾ അവരിൽനിന്നും. ഇന്ത്യയോ ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കിൽ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തിൽ ഞങ്ങൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു.’’– ട്രംപ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു മുൻപ് ഇന്ത്യയുടെ അമിത തീരുവകളെക്കുറിച്ചും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയർന്ന നിരക്കിലുള്ള തീരുവകളാണെന്നും അവിടെ വ്യാപാരം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് ആരോപിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments