ഇന്ത്യപോലെയുള്ള രാജ്യങ്ങളില്‍ മൃഗബലി സാധാരണകാര്യമാണ്. പുരാതന ഗോത്രവര്‍ഗക്കാരുടെ ഇടയിലും സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായും ഇന്ത്യയിൽമൃഗബലി നടത്തിയിരുന്നുവെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകും. എന്നാല്‍, പാശ്ചാത്യ രാജ്യത്ത് ഇത്തരമൊരു കാര്യം നടക്കുന്നത് അതിശയിപ്പിക്കുന്നതാണ്. ബ്രിട്ടനില്‍ അടുത്തിടെ നടന്ന ഒരു സംഭവം ഇത്തരമൊരുകാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണ്.
ബ്രിട്ടനിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കിലെ സെന്റ് തെരേസ പള്ളിക്ക് പുറത്തുള്ള ടോട്ടണിലാണ് അസ്വസ്തത ജനിപ്പിക്കുന്ന കാഴ്ച കണ്ടത്. പള്ളിയുടെ സമീപത്തുള്ള ഒരു കുരിശിനടുത്തായി മുറിച്ചുമാറ്റിയ ഒരു മാനിന്റെ തല കണ്ടെത്തുകയായിരുന്നു. ഇത് നാട്ടുകാർക്കിടയിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ തന്നെ നാട്ടുകാർക്ക് മുന്നറിയിപ്പ് നല്‍കുകയും ആശങ്ക പരിഹരിക്കുന്നതിനായി ഈ തല പിന്നീട് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഈ സംഭവം പ്രദേശവാസികള്‍ക്കിടയില്‍ അഭ്യൂഹം വര്‍ധിപ്പിച്ചു. ദുഷ്ടശക്തികളെ പ്രീതിപ്പെടുത്താനുള്ള ഒരു ആചാരപരമായ ബലിയായാണ് പലരും ഈ ചെയ്തിയെ വിലയിരുത്തുന്നത്. അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം മുമ്പ് ലിന്ഡ്ഹേഴ്സിന് സമീപമുള്ള സെന്റ് മൈക്കിള്‍ ആന്‍ഡ് ഓള് ഏഞ്ചല്‍സ് പള്ളിക്ക് പുറത്തും സമാനമായ രീതിയില്‍ മാനിന്റെ തല അറുത്തുമാറ്റിയ നിലയില്‍ കണ്ടിരുന്നു. സാത്താന് സേവയാണോ എന്നത് സംബന്ധിച്ചാണ് അഭ്യൂഹമുയരുന്നത്.
അതേസമയം, സെന്റ് തെരേസ പള്ളിയുടെ ചുമതലയുള്ള റവറന്റ് കാനന്‍ സൈമണ്‍ തമാശരൂപേണയാണ് സംഭവത്തോട് പ്രതികരിച്ചത്. ‘‘അവര്‍ക്ക് എന്നെ ശരിക്കും ആകര്ഷിക്കണമെന്നാണെങ്കില് എനിക്ക് വേട്ടയാടിയ മൃഗങ്ഹളുടെ കുറച്ച് സോസേജ് തന്നാല്‍ മതി,‘‘അദ്ദേഹം പറഞ്ഞു. ആരെങ്കിലും മൃഗബലി അര്‍പ്പിക്കുകയാണെങ്കില്‍ പന്നിയെ ബലി കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും ഇത് എന്തിനാണ് ചെയ്തതെന്ന ആശങ്കയാണ് ജനങ്ങള്‍ക്കിടയിലെ ആശങ്ക വര്‍ധിപ്പിച്ചത്. 2024 മേയ് മാസത്തില്‍ അതേ പ്രദേശത്ത് ഒരു ശവകുടീരത്തിന് മുകളില്‍ ഒരു മാനിന്റെ തല കണ്ടെത്തിയിരുന്നു. 2023 ജനുവരിയില്‍ ന്യൂ ഫോറസ്റ്റിലെ സ്റ്റാഗ്ബറി കുന്നിലെ ഒരു പുരാതന കുന്നില്‍ 30 മെഴുകുതിരികളോടൊപ്പം പന്നികളുടെ ഹൃദയവും കണ്ടെത്തിയിരുന്നു. ആവര്‍ത്തിച്ചുള്ള ഇത്തരം സംഭവങ്ങള്‍ സമൂഹത്തിനിടയില്‍ മൃഗബലി നടക്കുന്നുണ്ടെന്ന ഭയവും സംശയവും വര്‍ധിപ്പിച്ചിട്ടുണ്ട്.