Friday, October 18, 2024

HomeUncategorizedയുക്രൈനിൽ സമാധാനത്തിന് ഡാളസിൽ നാളെ സർവ്വമത പ്രാർത്ഥന

യുക്രൈനിൽ സമാധാനത്തിന് ഡാളസിൽ നാളെ സർവ്വമത പ്രാർത്ഥന

spot_img
spot_img

ഷാജി രാമപുരം        

                                                                       

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ (KECF) നേതൃത്വത്തിൽ മാർച്ച് 13 ഞായറാഴ്ച്ച വൈകിട്ട് 8 മണിക്ക് സൂം ഫ്ലാറ്റ്‌ഫോമിലൂടെ സർവ്വമത പ്രാർത്ഥന നടത്തുന്നു. യുക്രൈനിൽ സമാധാന അന്തരീക്ഷം നിലനിൽക്കുവാനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കുവാനുമായാണ് പ്രാർത്ഥന.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങൾക്ക്  സമാധാനം ലഭിക്കുന്നതിനും, യുദ്ധം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി നടത്തപ്പെടുന്ന ഈ പ്രാർത്ഥന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ്  പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ  എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു.

kecfdallas.org എന്ന വെബ്സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവർക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്.

Zoom lD : 820 319 3464 

Password: SPOC2022

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments