Friday, October 18, 2024

HomeUncategorizedഒരു ദിവസം നാല് ലക്ഷം കൊവിഡ് രോഗികള്‍; ചൈനയ്ക്ക് പിന്നാലെ നാലാം തരംഗ ഭീഷണിയില്‍ ദക്ഷിണ...

ഒരു ദിവസം നാല് ലക്ഷം കൊവിഡ് രോഗികള്‍; ചൈനയ്ക്ക് പിന്നാലെ നാലാം തരംഗ ഭീഷണിയില്‍ ദക്ഷിണ കൊറിയയും

spot_img
spot_img

സിയൂള്‍: ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയും കൊവിഡ് നാലാം തരംഗഭീഷണിയില്‍. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഒരു ദിവസം ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിൽ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം വന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ദക്ഷിണ കൊറിയയില്‍ ആകെ കൊവിഡ് ബാധിച്ചതർ 7,629,275 ആണ്. കൊവിഡ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സിയാണ് രാജ്യം കൊവിഡ് ഭീതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം 293 പേര്‍ മരണപ്പെട്ടതായും ഏജന്‍സി അറിയിച്ചു.

കൊവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ചൈന ഇപ്പോള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭൂരിഭാഗവും ഗുരുതരമായ കേസുകളാണ്. ഉത്തര കൊറിയയുടെയും റഷ്യയുടെയും അതിര്‍ത്തി പ്രദേശത്താണ് പുതിയ കേസുകളുടെ മുക്കാല്‍ ഭാഗവും റിപ്പോര്‍ട്ട് ചെയ്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments