Friday, October 18, 2024

HomeUncategorizedമിസ് വേള്‍ഡ് റണ്ണര്‍ അപ്പായി ഇന്ത്യന്‍ അമേരിക്കന്‍ യുവതി ശ്രീസെയ്നി

മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി ഇന്ത്യന്‍ അമേരിക്കന്‍ യുവതി ശ്രീസെയ്നി

spot_img
spot_img

പി.പി ചെറിയാന്‍



ന്യൂയോര്‍ക്ക് : പ്യൂര്‍ട്ടിക്കോയില്‍ മാര്‍ച്ച്‌ 16 ന് നടന്ന മിസ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവതി ശ്രീസെയ്നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി.


ഹൃദയ തകരാര്‍ മൂലം 12 വയസ് മുതല്‍ പേസ്മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ, പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍ വളര്‍ന്ന സെയ്നി 2019 ഒക്ടോബറില്‍ നടന്ന മിസ് വേള്‍ഡ് അമേരിക്ക മത്സരത്തിന്‍റെ ഫൈനല്‍ റൗണ്ടില്‍ ബോധരഹിതയായെങ്കിലും, പിന്നീട് ബോധം വീണ്ടെടുത്ത് മത്സരത്തില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

മിസ് ഇന്ത്യ യുഎസ്‌എയായി (2017-2018), മിസ് ഇന്ത്യ വേള്‍ഡ് വൈഡായി (2018-2019) ലും വിജയകിരീടം ചൂടി.

മോസസ് ലേക്കില്‍വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ശ്രീസെയ്നിയുടെ മുഖത്തിന് കാര്യമായ പൊള്ളലേറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവര്‍ ക്ലാസിലേക്ക് മടങ്ങിയിരുന്നു.

ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ വിജയപൂര്‍വം തരണം ചെയ്താണ് സെയ്നി ഇപ്പോള്‍ വീണ്ടും കിരീടം നേടിയത്.

2021 മിസ് വേള്‍ഡ് മത്സരത്തില്‍ പോളണ്ടില്‍ നിന്നുള്ള കരോലിനയാണ് സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments