വര്‍ഗീസ് പോത്താനിക്കാട്
അമേരിക്കയിലുള്ള മാര്‍ അത്തനേഷ്യസ് ആര്‍ട്സ് & കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ‘മാര്‍ അത്തനേഷ്യസ് കോളേജ് ആര്‍ട്സ് & സയന്‍സ് യു. എസ്. എ. ആലുമ്നി (MAC USA Alumni) യുടെ ഒരു മീറ്റിംഗ് ഈ വരുന്ന മാര്‍ച്ച് 14 വെള്ളിയാഴ്ച വൈകിട്ടു 9 മണിക്ക് (EST) (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ശനിയാഴ്ച രാവിലെ 6:30 ന്) സൂം പ്ലാറ്ഫോമില് നടത്തുന്നു. ഈ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.
ഇടുക്കി എം. പി. ഡീന്‍ കുര്യാക്കോസ് , എം എ കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ, കോതമംഗലം എം. എല്‍. എ. ആന്റണി ജോണ്‍, മൂവാറ്റുപുഴ എം. എല്‍. എ. മാത്യു കുഴലനാടന്‍, എം. എ. കോളേജ് അസോസിയേഷന് സെക്രട്ടറിയും ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. വിന്നി വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്, എം. എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ആലുമ്നി അസോസിയേഷന് പ്രസിഡന്റ് പ്രൊഫസര്‍ കെ. എം. കുര്യാക്കോസ്, ആലുമ്നി അസോസിയേഷന് സെക്രട്ടറി ഡോ. എബി പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

എറണാകുളം ജില്ലയില്‍ കോതമംഗലത്തു സ്ഥിതിചെയ്യുന്ന മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സ് കോളേജ് 1955 ജൂലൈ 14 ന് 127 വിദ്യാര്‍ത്ഥികളോടും 15 അദ്ധ്യാപകരോടും കൂടി പ്രവര്‍ത്തനമാരംഭിച്ചു. കോളേജിന്റെ ഔപചാരിക ഉദ്ഘാടനം 1956 ഒക്ടോബര്‍ 30 ന് എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹെയ്ലി സെലാസി 1 നിര്‍വഹിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവമായിരുന്നു.
അന്നുമുതലിന്നോളം കോളേജ് അതിന്റെ വളര്‍ച്ചയുടെ പാതയില്‍ അനസ്വീതം മുന്നേറിക്കൊണ്ടിരിക്കുന്നു. 1961ല്‍ മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്, ഇന്ന് 63 ഏക്കറില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നടക്കുന്ന എം. എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചു. 2024ല്‍ നാഷണല്‍ ഇന്സ്ടിട്യൂഷണല് റാങ്കിങ് ഫ്രെയിംവര്‍ക് (NIRF) ന്റെ റാങ്കിങ്ങില്‍ ദേശീയതലത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന 100 കോളേജുകളില്‍ 74-)o സ്ഥാനം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സിനു ലഭിക്കുകയുണ്ടായി. കോളേജിന്റെ അക്കാദമിക് മികവിനുള്ള അംഗീകാരമായിരുന്നു അത്. എം. എ. കോളേജ് ഒരു ഓട്ടോണമസ് വിദ്യാഭ്യാസ സ്ഥാപനമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാബു സ്കറിയ (267) 980-7923
ജിയോ ജോസഫ് (914) 552-2936
പി. ഓ. ജോര്‍ജ്ജ് (845) 216-4536
ജോബി മാത്യു (301) 624-9539
ജോര്‍ജ്ജ് വര്‍ഗീസ് (954) 655-4500