രഞ്ജിത് ചന്ദ്രശേഖർ
നോർത്ത് കാരോളിനയിൽ ജൂലൈ മൂന്നു മുതൽ ആറാം തീയതി വരെ നടക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ രണ്ടാമത് ഹിന്ദു കൺവെൻഷൻറെ ന്യൂയോർക് കിക്ക് ഓഫും കലാസന്ധ്യയും ന്യൂ യോർക്കിൽ വിജയകരമായി സംഘടിപ്പിച്ചു.

മന്ത്രയുടെ പ്രസിഡന്റും സെക്രെട്ടറിയും ട്രസ്റ്റീ ബോർഡ് ചെയറും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ഒരു മിനി കൺവെൻഷൻ ആയി മാറി എന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാരായ – സർവ ശ്രീ പുരുഷോത്തമ പണിക്കർ, അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, വത്സ തോപ്പിൽ, ഫൈനാൻസ് കൺട്രോളർ കൊച്ചുണ്ണി ഇളവൻമഠം എന്നിവർ അറിയിച്ചു .വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക് ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു .

ഭരതനാട്യം ,മോഹിനിയാട്ടം സെമി ക്ലാസ്സിക്കൽ ഡാൻസ് ,ബോളിവുഡ് ഡാൻസ് ഉൾപ്പടെ ന്യൂയോർക്ക്, കണക്റ്റികട്ട്, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാ സന്ധ്യ ചടങ്ങിന് പ്രൗഢി കൂട്ടി .ന്യൂയോർക്ക് നഗരം ഉൾപ്പെട്ട റീജിയൺ മന്ത്രയുടെ പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. ന്യൂയോർക്കിൽ ലക്ഷ്യമാക്കിയിരുന്ന കൺവെൻഷൻ രെജിസ്‌ട്രേഷനിൽ കൂടുതൽ അംഗങ്ങൾ ഇതിനോടകം തന്നെ മുഴുവൻ പണം നൽകി രെജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിൽ ന്യൂയോർക് റീജിയൻ ഭാരവാഹികളെ സെക്രട്ടറി ഷിബു ദിവാകരൻ അഭിനന്ദിച്ചു.

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കൂടുതൽ വ്യക്തികളെ മന്ത്രയുടെ ഭാഗ ഭാ ക്കാക്കി ,അവരുടെ കഴിവുകൾ സമാജത്തിന്റെ പുരോഗതിക്കു പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ,അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ നെറ്റ്‌വർക്കിനെ കൂടുതൽ വിപുലീകരിക്കാൻ ന്യൂ യോർക്ക് റീജിയന്റെ പിന്തുണ ഉണ്ടാക്കുമെന്ന് ട്രസ്റ്റീ ചെയർ ശ്രീ വിനോദ് കെയാർകെ , ട്രസ്റ്റീ സെക്രെട്ടറി ശ്രീ മധു പിള്ള എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സംഘടനാ പ്രവർത്തനത്തിലൂടെ വളർത്തിയെടുത്ത സൗഹൃദങ്ങളിലൂടെ ഹൈന്ദവ കുടുംബങ്ങളുടെ വലിയൊരു കൂട്ടായ്മ രൂപീകരിക്കാൻ ചുരുങ്ങിയ കാലയളവിൽ മന്ത്രയ്ക്കു സാധിച്ചു എന്നത് അഭിമാനം നൽകുന്നു എന്ന് പ്രെസിഡന്റ് എലെക്ട് ശ്രീ കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.

തിയേറ്റർ ജി പ്രൊഡക്ഷന്റെ ബാനറിൽ ശ്രീമതി സ്മിത ഹരിദാസ്, ശ്രീമതി കലാമേനോൻ എന്നിവരുമായി ചേർന്ന് “ശിവോഹം 2025” നോർത്ത് കാരോളിനയിൽ പ്രഥമ പ്രദർശനത്തിനായി ശ്രീ ശബരീ നാഥ് നിർമ്മിക്കുന്ന “ചിത്രരാഗം” എന്ന പുതിയ നാടകത്തിന്റെ പോസ്റ്റർ റിലീസും പ്രസ്തുത ചടങ്ങിൽ നടത്തപ്പെട്ടു. നോർത്ത് കാരോളിനയിൽ ഈ വര്ഷം ജൂലൈ 3 മുതൽ 6 വരെ നടക്കുന്ന രണ്ടാമത്തെ ഗ്ലോബൽ ഗ്ലോബൽ കൺവെൻഷനായ “ശിവോഹം 2025” നു വൻ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.