Thursday, April 3, 2025

HomeHealth & Fitnessരാവിലെ ഉന്മേഷമില്ലേ? വിഷാംശങ്ങളെ പുറന്തള്ളാം; ശീലമാക്കാം അഞ്ച് കാര്യങ്ങള്‍

രാവിലെ ഉന്മേഷമില്ലേ? വിഷാംശങ്ങളെ പുറന്തള്ളാം; ശീലമാക്കാം അഞ്ച് കാര്യങ്ങള്‍

spot_img
spot_img

നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ ലളിതവും എന്നാല്‍ ഫലപ്രദവുമായ ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജനില വര്‍ധിപ്പിക്കുകയും ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും. അതിലൂടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, ശരീരത്തെ പുനഃസജ്ജമാക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമായി രാവിലെ ഒന്‍പത് മണിക്ക് മുമ്പ് നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ അറിയാം.

ശരീരത്തിന്റെ സ്വാഭാവികമായ ഡിറ്റോക്‌സ് പ്രക്രിയ നടക്കുന്നത് എങ്ങനെ?

ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയ സങ്കീര്‍ണമാണ്. കരള്‍, വൃക്കകള്‍, ലിംഫ് സിസ്റ്റം, ശ്വാസകോശം, ചര്‍മം, കുടല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന സങ്കീര്‍ണമായ ശൃംഖലയാണിത്. ഈ അവയവങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും ഉപാപചയത്തിലെ ഉപോല്‍പ്പന്നങ്ങളും ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

കരളിന്റെ പ്രവര്‍ത്തനം: ശരീരത്തിന്റെ വിഷപദാര്‍ത്ഥങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന പ്രധാന അവയവമാണ് കരള്‍. ഇത് രക്തത്തെ അരിച്ചു മാറ്റുന്നു. വിഷ പദാര്‍ത്ഥങ്ങളെ വെള്ളത്തില്‍ ലയിക്കുന്നവയാക്കി മാറ്റുന്നു. മൂത്രത്തിലൂടെയോ മലത്തിലൂടെയോ പുറന്തള്ളുന്നതിനായി അവ പിത്തരസത്തിലേക്കോ രക്തത്തിലേക്കോ നീക്കുന്നു.

വൃക്കകള്‍: മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുന്നതിനായി വൃക്കകള്‍ രക്തം അരിച്ചു മാറ്റുന്നു. മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. വൃക്കകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ജലത്തിന്റെ അളവ് നിര്‍ണായകമാണ്.

കുടലും സൂക്ഷ്മജീവികളും: മലത്തിലൂടെ മാലിന്യങ്ങളെ പുറന്തള്ളുന്നു. ദോഷകരമായ വസ്തുക്കളെ നിര്‍വീര്യമാക്കുന്നതില്‍ കുടലിലെ സൂക്ഷ്മജീവികള്‍ വലിയ പങ്കുവഹിക്കുന്നു. കുടിലിലൂടെയുള്ള മാലിന്യത്തിന്റെ നീക്കത്തെയും സൂക്ഷ്മജീവികളുടെ ബാലന്‍സും നിലനിര്‍ത്തുന്നതില്‍ നാരുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

ലിംഫ് വ്യവസ്ഥ: ഈ സംവിധാനത്തിലൂടെ കോശങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിക്കപ്പെടുകയും അവയെ രക്തത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ലിംഫ് വ്യവസ്ഥ ശരിയായ വിധത്തില്‍ നിലനിര്‍ത്തുന്നതിന് വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ശ്വാസകോശവും ചര്‍മവും: ശ്വാസകോശം കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്നു. അതേസമയം, ചര്‍മമാകട്ടെ വിയര്‍പ്പിലൂടെ വിഷാംശങ്ങള്‍ പുറന്തള്ളുകയാണ് ചെയ്യുന്നത്.

രാത്രിയില്‍ കരള്‍ ശരീരത്തിലെ വിഷവസ്തുക്കളെ സജീവമായി പുറന്തള്ളുന്നു. പ്രഭാതത്തില്‍ ഈ സംസ്‌കരിച്ച മാലിന്യങ്ങള്‍ ജലാംശം, നാരുകള്‍ എന്നിവയിലൂടെ പുറന്തള്ളുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തുന്നു. കോര്‍ട്ടിസോളിന്റെ അളവും രാസപ്രവര്‍ത്തനങ്ങളും രാവിലെ വളരെയധികം കൂടുതലായിരിക്കും. ഇത് ദഹനം വേഗത്തിലാക്കുകയും ഡിറ്റോക്‌സ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമയ ഊര്‍ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

സ്വാഭാവികമായ ഡിറ്റോക്‌സ് പ്രവര്‍ത്തനത്തിന് ശരീരത്തെ സജ്ജമാക്കുന്നത് എങ്ങനെ?

വെള്ളം കുടിക്കുക: രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. നാരങ്ങ വെള്ളത്തില്‍ വിറ്റാമിന്‍ സി ധാരാളമായുണ്ട്. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒറ്റരാത്രി കൊണ്ട് അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ പുറന്തള്ളാനും മണിക്കൂറുകള്‍ നീണ്ട ഉപവാസത്തിന് ശേഷം ശരീരത്തെ പുനഃസ്ഥാപിക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

യോഗ അല്ലെങ്കില്‍ ധ്യാനം ശീലമാക്കുക: സമ്മര്‍ദം കുറയ്ക്കുന്നതിനും ഓക്‌സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ശ്വസന വ്യായാമങ്ങളോ യോഗയോ ധ്യാനമോ പരിശീലിക്കുക. ശരിയായ വിധത്തില്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തിച്ചേരുന്നത് കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഉപാപചയ പ്രവര്‍ത്തനത്തിന്റെ മാലിന്യ ഉത്പ്പന്നമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യാനും സഹായിക്കുന്നു.

വ്യായാമം: ലഘുവായ രീതിയിലുള്ള വ്യായാമം അല്ലെങ്കില്‍ യോഗ ചെയ്യുന്നത് ശരീരത്തിന്റെ ഡിറ്റോക്‌സ് പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ ലിംഫാറ്റിക് സംവിധാനത്തെ സജീവമാക്കുന്നു. വ്യായാമം ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുകയും വിയര്‍പ്പിലൂടെ വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പ്രഭാതഭക്ഷണത്തില്‍ നാരുകളടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക: ഓട്‌സ്, ചിയ വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മാലിന്യങ്ങള്‍ മലം വഴി നീക്കം ചെയ്യാന്‍ സഹായിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളിലെ പ്രീബയോട്ടിക്കുകള്‍ കുടലിലെ സൂക്ഷ്മജീവികളെ പോഷിപ്പിക്കുകയും വിഷാംശങ്ങള്‍ പുറന്തള്ളുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശം കൊള്ളുക: ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്കിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് രാവിലെ കുറച്ചു സമയം വെയിൽ കൊള്ളുന്നത് ശീലമാക്കുക. അതിരാവിലെ സൂര്യപ്രകാശം കൊള്ളുന്നത് സെറോടോണ്‍ ഉത്പാദനം വര്‍ധിപ്പിക്കും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ശരീരത്തില്‍ വിറ്റാമിന്‍ഡി ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അത് കരളിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments