ന്യൂഡല്‍ഹി: പുതിയ സൂപ്പര്‍ ആപ്പുമായി ടാറ്റ ഗ്രൂപ്പ് എത്തുന്നു. ന്യു എന്നാണ് പുതിയ ആപ്പിന് ടാറ്റ നല്‍കിയിരിക്കുന്ന പേര്.
ടാറ്റ ഗ്രൂപ്പില്‍ നിന്നും പുറത്തു നിന്നുമുള്ള വിവിധ സേവനങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഏപ്രില്‍ ഏഴിന് പുതിയ ആപ്പ് അവതരിപ്പിക്കും. ടാറ്റ ന്യു ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുമായി മത്സരിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല.
പുതിയ ആപ്പിനെക്കുറിച്ച് കമ്ബനിയുടെ വെബ്സൈറ്റില്‍ പറയുന്നത്, ഒരു സൂപ്പര്‍ ആപ്പായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടാറ്റ ന്യു ദൈനംദിന പലചരക്ക് സാധനങ്ങള്‍, ഇലക്‌ട്രോണിക്സ്, ഫിനാന്‍സ് സൊല്യൂഷനുകള്‍, ഫ്‌ളൈറ്റ് ബുക്കിംഗ് എന്നീ ആവശ്യങ്ങള്‍ക്കെല്ലാം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ്.
ടാറ്റ ന്യുവില്‍ നിന്ന് ന്യു കോയിനുകളുടെ രൂപത്തില്‍ ഉപയോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ടാറ്റ വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് ചില നല്ല ഡീലുകളും ഓഫറുകളും ഇതുവഴി ലഭിക്കും. ന്യു ആപ്പ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ലഭ്യമാകുന്നത്. എന്നാല്‍ ഏപ്രില്‍ ഏഴിന് എല്ലാവര്‍ക്കും ലഭ്യമാകും.
ടാറ്റ ന്യു വഴി ഉപയോക്താക്കള്‍ക്ക് അവരുടെ വൈദ്യുതി, മൊബൈല്‍, ഡിടിഎച്ച്, ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍, റീചാര്‍ജുകള്‍ എന്നിവയും മറ്റും ട്രാക്ക് ചെയ്യാനും അടയ്ക്കാനും കഴിയും