ലോക കേരളം ഓൺലൈൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ രൂപത്തിലും
ലോക കേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മുഖ്യമന്തിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി ശ്രീ. എസ്. ഹരികിഷോർ ഐഎഎസ്, ലോക കേരള സഭ ഡയറക്ടർ ശ്രീ. ആസിഫ് കെ യൂസഫ് ഐഎഎസ്, നോർക്ക റൂട്ട്സ് സിഇഒ ശ്രീ. അജിത് കോളശ്ശേരി, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി – സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ & പ്രോഡക്ട് ഡെവലപ്മെന്റ് ഡയറക്റ്റർ ഡോ. അജിത് കുമാർ ആർ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സീനിയർ പ്രോജക്ട് മാനേജർ (എന്റർപ്രൈസ്സ് സിസ്റ്റംസ്) ശ്രീ. അരുൺ കുമാർ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. നാലാം ലോക കേരള സഭയിൽ ലോക കേരളം ഓൺലൈന്റെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പടുത്തുന്നത്.
ഓൺലൈൻ മാനസികാരോഗ്യ ചികിത്സ സംവിധാനം, ഓൺലൈൻ ആയുർവേദ ചികിത്സ സംവിധാനം, കലാമണ്ഡലത്തിന്റെ ഓൺലൈൻ ഹ്രസ്വകാല കോഴ്‌സുകൾ, സ്‌കിൽ സർട്ടിഫിക്കേഷൻ സർക്കാർ ഇ – സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്പ്ളിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആപ്പിൾ സ്റ്റോർ : https://apps.apple.com/in/app/lokakeralamonline/id6740562302
ആൻഡ്രോയിഡ് പ്ലേ സ്റ്റോർ : https://play.google.com/store/apps/details?id=com.cdipd.norka