ഇന്ന് അക്ഷയ തൃതീയ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പു തന്നെ വിവിധ തരം ഓഫറുകള്‍ ജ്വല്ലറികള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്.
സാധാരണയില്‍ നിന്നും വിപരീതമായി സ്വര്‍ണ വിലയില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്തിയത് സ്വര്‍ണ വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍, ചെറിയ ആഭരണങ്ങള്‍ എന്നിവയ്ക്കാണ് അക്ഷയ തൃതീയ നാളില്‍ കൂടുതല്‍ ഡിമാന്‍ഡ്.
2020, 2021 വര്‍ഷങ്ങളില്‍ കൊവിഡ് വ്യാപനം അക്ഷയ തൃതീയയെ വന്‍തോതില്‍ ബാധിച്ചിരുന്നു. എന്നാല്‍, ഇത്തവണ വിപണികള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഡിജിറ്റല്‍ ഗോള്‍ഡ് മുഖാന്തരം സ്വര്‍ണം വാങ്ങുന്നതും വ്യാപാരികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. സാധാരണ അക്ഷയ തൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്