Thursday, December 26, 2024

HomeUncategorized'ദുരൂഹ സാഹചര്യത്തില്‍ ഞാന്‍ മരിച്ചാല്‍'; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്‍

‘ദുരൂഹ സാഹചര്യത്തില്‍ ഞാന്‍ മരിച്ചാല്‍’; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്‍

spot_img
spot_img

ട്വിറ്റര്‍ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം ലോകസമ്ബന്നന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.

ദുരൂഹ സാഹചര്യത്തില്‍ താന്‍ മരണപ്പെടാനുള്ള സാധ്യതയെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ട്വീറ്റാണ് ഇന്ന് അദ്ദേഹം പങ്കുവച്ചത്.

‘നിഗൂഢസാഹചര്യത്തില്‍ ഞാന്‍ മരിക്കുകയാണെങ്കില്‍ നിങ്ങളെ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’ എന്ന ട്വീറ്റാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ പോസ്റ്റിന് തൊട്ടുമുന്‍പ് മറ്റൊരു ട്വീറ്റും മസ്‌ക് പങ്കിട്ടിരുന്നു. റഷ്യന്‍ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്‌ക് പങ്കുവച്ചത്

ഉക്രൈനിലെ ഫാസിസ്റ്റ് സേനയ്ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റും സൈനികര്‍ക്ക് ആശയവിനിമയ ഉപകരണങ്ങളും നല്‍കിയതിന് മസ്‌കിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനമായ പെന്റഗണില്‍ നിന്നാണ് ആശയവിനിമയ ഉപകരണങ്ങള്‍ ഉക്രൈനില്‍ എത്തിച്ചതെന്നും ട്വീറ്റില്‍ പരാമര്‍ശമുണ്ട്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് മേധാവി ദിമിത്രി റൊഗോസിന്‍ റഷ്യന്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

ഇലോണ്‍ മസ്‌ക് റഷ്യയില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നെന്ന ചര്‍ച്ചകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച യാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments