ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് ക്വാഡിന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം ജപ്പാനിലെത്തിയത്.
ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
മെയ് 24 ന് ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയ, ജപ്പാന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. കൊറോണ സാഹചര്യത്തിലെ വിപണിയും ചര്‍ച്ചാ വിഷയമാകും. ചര്‍ച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും. നാളെയാണ് ക്വാഡ് ഉച്ചകോടി.