ഹാൻഡ്ലോവ: മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറങ്ങിയ സ്ലൊവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് വെടിയേറ്റു. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്‍ഡ്ലോവ നഗരത്തിൽ വെച്ചാണ് വെടിയേറ്റത്.
സംഭവത്തില്‍ പരിക്കേറ്റ ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്. പരിക്കു ഗുരുതരമല്ലെന്നാണ് സൂചന.
വെടിയുതിര്‍ത്തയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.