Tuesday, May 20, 2025

HomeUncategorizedനൂറു ദിനം പിന്നിട്ട് ആശാസമരം : സമരപ്പന്തങ്ങളുയർത്തി ആശമാരുടെ പ്രതിഷേധ പ്രകടനം

നൂറു ദിനം പിന്നിട്ട് ആശാസമരം : സമരപ്പന്തങ്ങളുയർത്തി ആശമാരുടെ പ്രതിഷേധ പ്രകടനം

spot_img
spot_img

തിരുവനന്തപുരം: ആശാ സമരത്തിന്റെ നൂറാം ദിനത്തിൽ ആളിപ്പടരുന്ന സമര സന്ദേശവുമായി ആശാവർക്കർമാർ സമരപ്പന്തങ്ങൾ ഉയർത്തി. കവിയിത്രി റോസ് മേരി സമരപ്പന്തങ്ങൾക്ക് തീ പകർന്നു നൽകി. സമര നേതാക്കളായ എ സബൂറ, രാജി എസ് ബി, ബിന്ദു കണ്ണമ്മൂല, ഷീജ ആർ, അനിതകുമാരി, ബിന്ദു ഗോപാൽ, നിത്യാമോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ആശമാരുടെ ആവശ്യങ്ങൾക്ക് ഒപ്പം ചരിത്ര സമരത്തിന്റെ ആവേശമുയർത്തിയ മുദ്രാവാക്യങ്ങളും ഉയർന്നു.

സമരവേദിയിൽ നടന്ന നൂറാം ദിന സമ്മേളനത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സമ്മേളന അഭിവാദ്യം ചെയ്തു. അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് കെ പി റോസമ്മ, രാപകൽ സമര യാത്രാംഗങ്ങളായ പത്മജം, ഉഷ ഉഴമലയ്ക്കൽ, ഗിരിജ, ശാന്തമ്മ, മണികുമാരി തുടങ്ങിയവർ പ്രസംഗിച്ചു.നൂറാം ദിവസം ഐക്യദാർഢ്യം അർപ്പിച്ച് ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി. വിഷ്ണു നാഥ്, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാർകോൺഗ്രസ്സ് നേതാക്കളായ എം. ലിജു,ടി. ശരത്ചന്ദ്ര പ്രസാദ്, കൈമനം പ്രഭാകരൻ, മഹിളാ കോൺഗ്രസ് നേതാവ് ലക്ഷ്മി എന്നിവർ സമരവേദിയിൽ എത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments