ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യയെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഇന്നലെയും ഹോട്ടൽ തുറന്നിരുന്നു. രാത്രി ഹോട്ടൽ അടച്ച് വീട്ടിലെത്തിയശേഷമുണ്ടായ വഴക്കിനിടെയാണ് കൊലപാതകം നടന്നത്.