Saturday, September 7, 2024

HomeUncategorizedഅമേരിക്കൻ കുടിയേറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം: ലോക കേരള സഭ പ്രതിനിധികൾ

അമേരിക്കൻ കുടിയേറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിയണം: ലോക കേരള സഭ പ്രതിനിധികൾ

spot_img
spot_img

തിരുവനന്തപുരം: അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് ലോക കേരള സഭ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അമേരിക്കയുമായി ബന്ധപ്പെട്ട മേഖലാ ചർച്ചയിലാണ് ഈ നിർദേശം.

പല തരത്തിലുള്ള വിദ്യാഭ്യാസ തൊഴിൽ തട്ടിപ്പുകൾക്കും വ്യക്തികൾ ഇരയാകുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാക്കാം. ഗാർഹിക മേഖലയിൽ പണിയെടുക്കാനെത്തുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഗൗരവകരമായി കാണണം. മലയാള ഭാഷയെ പ്രചരിപ്പിക്കുന്നതിനാവശ്യമായ നടപടികളിലൂടെ മാത്രമേ കേരളവുമായുള്ള ബന്ധം പുതു തലമുറക്ക് നിലനിർത്താൻ കഴിയൂ. നോർക്ക മാതൃകയിൽ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക ഹെൽപ്പ് ഡസ്‌ക് എന്ന ആശയവും സർക്കാർ പരിഗണിക്കണമെന്ന് പ്രതിനിധികൾ നിർദേശിച്ചു.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ച സെഷനിൽ എം എൽ എ മാരായ പി മമ്മിക്കുട്ടി, സച്ചിൻ ദേവ്, പി പി സുമോദ് ലോക കേരള സഭ ഡയറക്ടർ കെ ആസിഫ്, സുര്യ എസ് ഗോപിനാഥ് എന്നിവർ പാനലിസ്റ്റുകളായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments