തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എമ്മിനെ പരിഹസിച്ച ജോയ് മാത്യുവിന് പിന്തുണയുമായി. ട്വിറ്ററിലൂടെയാണ് അബ്ദുള്ളക്കുട്ടി ജോയി മാത്യുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ചുമപ്പ് ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം ജോയി മാത്യു കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു ”ഇനി ഒന്നും പേടിക്കാനില്ല, ഷര്‍ട്ട് ചുമപ്പാക്കി…” എന്ന അടിക്കുറിപ്പോടെയായിരുന്നു ജോയി മാത്യൂ തന്റെ പുതിയ ചിത്രം പങ്കുവെച്ചത്.
‘സ്വര്‍ണ്ണക്കടത്ത് കേസില്‍ സൈബര്‍ രംഗത്തെ ഇടത് സൈബര്‍ രംഗത്തെ പ്രമുഖനായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലാവുകയും സി.പി.എം വലിയ പ്രതിരോധത്തിലാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പരോക്ഷമായി സി.പി.എമ്മിനെ പരിഹസിച്ച് കൊണ്ടുള്ള ജോയ് മാത്യുവിന്റെ പോസ്റ്റ്.
ഈ പോസ്റ്റാണ് ഇപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ട്വിറ്ററില്‍ പങ്കുവെച്ച് അബ്ദുള്ളക്കുട്ടി പിന്തുണ അറിയിച്ചിരിക്കുന്നത്. ”കേരളത്തില്‍ സി.പി.എം തണലില്‍ വിലസുന്ന കൊട്ടഷന്‍ സംഘത്തെ കളിയാക്കി ജോയ് മാത്യുവിന്റെ അടിപൊളി പ്രതികരണം…” എന്നും അബ്ദുള്ളക്കുട്ടി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ ശിഹാബ് എ.പി അബ്ദുള്ളക്കുട്ടി മല്‍സരിച്ച മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശിഹാബ്.